Kerala

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു.

സംസ്ഥാനത്ത് ഇന്ന് 1530 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 519 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 221 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 123 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 118 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 100 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 86 പേര്‍ക്കും, കൊല്ലം ജില്ലയില്‍ നിന്നുള്ള 81 പേര്‍ക്കും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 52 പേര്‍ക്കും, വയനാട് ജില്ലയില്‍ നിന്നുള്ള 49 പേര്‍ക്കും, കാസര്‍കോട് ജില്ലയില്‍ നിന്നുള്ള 48 […]

News

കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യ വകുപ്പിനെ ഒഴിവാക്കിയിട്ടില്ല; മുഖ്യമന്ത്രി

കൊവിഡ് പ്രതിരോധം പോലീസിനെ എല്‍പ്പിച്ചതില്‍ ആരോഗ്യ വകുപ്പില്‍ നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ പ്രതികരണവുമായി മുഖ്യമന്ത്രി. ആരോഗ്യവകുപ്പിനെ ഒഴിവാക്കിയിട്ടില്ലെന്നും പൊലീസ് സഹകരണം ശക്തിപ്പെടുത്തുകയാണ് ചെയ്തതെന്നും മന്ത്രിസഭാ യോഗത്തില്‍ മുഖ്യമന്ത്രി വിശദീകരിച്ചു. അത്തരമൊരു തീരുമാനം എടുത്തിട്ടില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ സര്‍വെയ്ലന്‍സ് ചുമതലയാണ് പൊലീസിന് നല്‍കിയതെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. അതിനിടെ, രണ്ടാഴ്ചക്കകം സംസ്ഥാനത്ത് കൊവിഡ് വ്യാപനം നിയന്ത്രണവിധേയമാക്കണമെന്ന് മുഖ്യമന്ത്രി പൊലീസിന് നിര്‍ദേശം നല്‍കി. ക്വാറന്റീന്‍, സാമൂഹിക അകലം, സമ്പര്‍ക്ക പട്ടിക തയ്യാറാക്കല്‍ തുടങ്ങിയ കാര്യങ്ങള്‍ ജില്ലാ പൊലീസ് മേധാവിമാര്‍ […]

Kerala

എം ശിവശങ്കറിനെ സസ്‌പെന്റ് ചെയ്തതതായി മുഖ്യമന്ത്രി

തിരുവനന്തപുരം സ്വര്‍ണക്കടത്ത് കേസിന്റെ പശ്ചാത്തലത്തില്‍ മുന്‍ ഐടി സെക്രട്ടറി എം ശിവശങ്കറിനെതിരായ സസ്‌പെന്റ് ചെയ്തു. ചീഫ് സെക്രട്ടറി വിശ്വാസ് മേത്തയുടെയും ധനകാര്യവകുപ്പ് അഡീഷണല്‍ സെക്രട്ടറി രാജേഷ് കുമാര്‍ സിംഗിന്റെയും നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോര്‍ട്ട് മുഖ്യമന്ത്രിക്ക് ലഭിച്ച അടിസ്ഥാനത്തിലാണ് തീരുമാനം. അഖിലേന്ത്യാ സര്‍വീസ് റൂളിനു വിരുദ്ധമായി പ്രവര്‍ത്തിച്ചതിന്റെ പേരിലാണ് സസ്‌പെന്‍ഷന്‍. സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷും സരിത്തുമായി ശിവശങ്കറിന് അടുത്ത ബന്ധമാണുള്ളത്. സ്വപ്നയെ ഐടി വകുപ്പിന്റെ കീഴിൽ ജോലിക്കെടുത്തത് ശിവശങ്കർ ഇടപെട്ടാണെന്ന ആക്ഷേപമുണ്ട്. കേസുമായി ബന്ധപ്പെട്ട് ശിവശങ്കറിനെ […]

Local News

കോഴിക്കോട് ജില്ലയില്‍ ഇന്ന് 16 പേര്‍ക്ക് കോവിഡ്

8 പേര്‍ക്ക് രോഗമുക്തി കോഴിക്കോട് ജില്ലയില്‍ ഇന്ന് 16 കോവിഡ് പോസിറ്റീവ് കൂടി റിപ്പോര്‍ട്ട് ചെയ്തതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ജയശ്രി.വി അറിയിച്ചു. ഇതോടെ 170 കോഴിക്കോട് സ്വദേശികളാണ് കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്. ഇന്ന് പോസിറ്റീവ് ആയവര്‍ 1) തലക്കുളത്തൂര്‍ സ്വദേശിനി (45).ജൂലൈ 3ന് പോസിറ്റീവായ കുണ്ടായിത്തോട് സ്വദേശിയുടെ ഓഫീസ് സ്റ്റാഫാണ്. സമ്പര്‍ക്കത്തിലുള്ളവര്‍ക്കുള്ള പ്രത്യേക സ്രവപരിശോധന ജൂലൈ 8 ന് ഫറോക്ക് താലൂക്കാശുപത്രിയില്‍ നടത്തി. പരിശോധന ഫലം പോസിറ്റീവായതിനെ തുടര്‍ന്ന് ചികിത്സയ്ക്കായി കോഴിക്കോട് എഫ്.എല്‍.ടി.സി യിലേയ്ക്ക് […]

Kerala

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ്

സംസ്ഥാനത്ത് ഇന്ന് 488 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. രണ്ടുപേര്‍ ഇന്ന് മരണപ്പെട്ടതായും മുഖ്യമന്ത്രി അറിയിച്ചു. 234 പേര്‍ക്കും ഇന്ന് രോഗം സ്ഥിരീകരിച്ചത് സമ്പര്‍ക്കത്തിലൂടെയാണ്. രോഗം സ്ഥിരീകരിത്തതില്‍ 167 പേര്‍ വിദേശത്ത് നിന്ന് വന്നവരാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്നും എത്തിയ 26 പേര്‍ക്കും രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. സംസ്ഥാനത്ത് 143 പേരാണ് ഇന്ന് രോഗമുക്തി നേടിയത്. ഇന്ന് രോഗമുക്തിനേടിയവരുടെ ജില്ല തിരിച്ചുള്ള കണക്ക് – തിരുവനന്തപുരം ആറ്, കൊല്ലം 26, പത്തനംതിട്ട […]

Kerala

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19

സംസ്ഥാനത്ത് ഇന്ന് 301 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 64 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 46 പേര്‍ക്കും, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ നിന്നുള്ള 25 പേര്‍ക്ക് വീതവും, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 22 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ നിന്നുള്ള 20 പേര്‍ക്കും, ആലപ്പുഴ ജില്ലയില്‍ നിന്നുള്ള 18 പേര്‍ക്കും, കോട്ടയം ജില്ലയില്‍ നിന്നുള്ള 17 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 16 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 15 പേര്‍ക്കും, വയനാട് ജില്ലയില്‍ […]

News

കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചെന്നത് മുഖ്യമന്ത്രിയുടേത് അല്‍പ്പത്തരം; കെ. സുരേന്ദ്രന്‍

പ്രവാസികളുടെ മടങ്ങിവരവ് സംബന്ധിച്ച് കേരളത്തിന്റെ ആവശ്യങ്ങള്‍ കേന്ദ്രം അംഗീകരിച്ചെന്നും കേരളത്തെ അഭിനന്ദിച്ചെന്നുമുള്ള സര്‍ക്കാര്‍ പ്രചരണം മുഖ്യമന്ത്രിയുടെ അല്‍പ്പത്തവും വങ്കത്തവുമാണെന്ന് കെ.സുരേന്ദ്രന്‍ പറഞ്ഞു. കേരളം ആവശ്യപ്പെട്ടത് ട്രൂനാഡ് കിറ്റും പി.പി.ഇ കിറ്റുമാണ്. അത് കേന്ദ്രം അംഗീകരിച്ചിട്ടില്ല. എന്‍ 95 ഫേസ്മാസ്‌ക്കും ഗ്ലൗസും ഉപയോഗിക്കാനാണ് കേന്ദ്രം അനുവദിച്ചത്. എന്നാല്‍ കേന്ദ്രത്തിന്റെ മറുപടി തെറ്റായി ഉപയോഗിച്ച് ജനങ്ങളെ കബളിപ്പിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍ എന്നും സുരേന്ദ്രന്‍ പറഞ്ഞു. കോവിഡ് ടെസ്റ്റ് നടത്തണം എന്നതുള്‍പ്പെടെയുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഒരു ഉപാധിയും കേന്ദ്രസര്‍ക്കാര്‍ സമ്മതിച്ചിട്ടില്ല. തിരിച്ചുവരാന്‍ […]

Kerala

സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികം; നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് മുഖ്യമന്ത്രി

എല്‍.ഡി.എഫ് സര്‍ക്കാറിന്റെ അഞ്ചാം വാര്‍ഷികത്തില്‍ നേട്ടങ്ങള്‍ എണ്ണിപറഞ്ഞ് മുഖ്യമന്ത്രി പിണറയി വിജയന്‍. പ്രകൃതിക്ഷോഭവും മഹാമാരികളും വന്നിട്ടും സംസ്ഥാനത്തിന്റെ വികസനരംഗം തളര്‍ന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. 2017 നവംബര്‍ അവസാനം ഓഖി ചുഴലിക്കാറ്റ്, 2018 ഓഗസ്റ്റ് നൂറ്റാണ്ടിലെ ഏറ്റവും വലിയ പ്രളയം. നിപ്പ വൈറസിന്റെ വ്യാപനം തുടങ്ങി വിവിധ ദുരന്തങ്ങളാണ് സംസ്ഥാനം സഹിക്കേണ്ടിവന്നത്. വികസന ലക്ഷ്യത്തിനൊപ്പം ദുരന്തനിവാരണവും ഏറ്റെടുക്കേണ്ടിവന്നു. വികസന ലക്ഷ്യം പൂര്‍ത്തിയാക്കാനുശ്ശ ദൗത്യത്തിനൊപ്പം സമാനതകളില്ലാത്ത പ്രതിസന്ധികളെ കൂടി മറികടന്നാണ് സംസ്ഥാന സര്‍ക്കാര്‍ നാല് വര്‍ഷം പൂര്‍ത്തിയാക്കിയത്. എല്ലാ വര്‍ഷവും […]

Kerala

സംസ്ഥാനത്ത് ഇന്ന് 42 പേര്‍ക്ക് കോവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കോവിഡ്-19 സ്ഥിരീകരിച്ചത് പേര്‍ക്ക്. കണ്ണൂര്‍-12, കാസര്‍കോട്-7, കോഴിക്കോട്-5, പാലക്കാട്-5,തൃശ്ശൂര്‍-4, മലപ്പുറം-4, കോട്ടയം-2,കൊല്ലം-1,പത്തനംതിട്ട-1,വയനാട്-1 എന്നിങ്ങനെയാണ് ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ കണക്കുകള്‍. രണ്ടുപേര്‍ രോഗമുക്തി നേടി.ഇന്ന് പോസിറ്റീവായതില്‍ 21 പേര്‍ മഹാരാഷ്ട്രയില്‍നിന്ന് വന്നതാണ്. തമിഴ്നാട്,ആന്ധ്രാപ്രദേശ് എന്നിവിടങ്ങളില്‍നിന്ന് വന്ന ഒരോരുത്തര്‍ക്കും രോഗബാധയുണ്ടായി.

News

ക്വാറന്റൈന്‍ സംവിധാനം കൂടുതല്‍ ശക്തമാക്കണം; മുഖ്യമന്ത്രി

കേരളത്തിലെത്തുവരെ ക്വാറന്റൈന്‍ ചെയ്യുന്ന സംവിധാനം കൂടുതല്‍ ശക്തമാക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ജില്ലാ കളക്ടര്‍മാക്ക് നിര്‍ദ്ദേശം നല്‍കി. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പ്രതിദിന അവലോകന യോഗത്തിലാണ് നിര്‍ദ്ദേശം നല്‍കിയത്. സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങളില്‍ എത്തിയ ചിലര്‍ക്ക് മുറികള്‍ ലഭിച്ചില്ലെന്ന പരാതി ഉയര്‍ന്നതോടെയാണ് ഇക്കാര്യത്തില്‍ ജില്ലാ കളക്ടര്‍മാര്‍ക്ക് വീണ്ടും നിര്‍ദേശം നല്‍കിയിരിക്കുന്നത് തദ്ദേശ സ്ഥാപനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം കലക്ടര്‍മാര്‍ ക്വാറന്റൈന്‍ കേന്ദ്രങ്ങള്‍ നിശ്ചയിക്കാനെന്നും മുറികളുടെ എണ്ണം ആവശ്യമായി വരുന്ന മറ്റു സൗകര്യങ്ങളും എന്തൊക്കെയാണ് കളക്ടമാര്‍ തദ്ദേശസ്വയംഭരണസ്ഥാപനങ്ങളെ അറിയിക്കണമെന്നും നിര്‍ദ്ദേശിച്ചു.

error: Protected Content !!