പൈലറ്റുമാര്‍ ഉറങ്ങിപ്പോയി; വിമാനം പറന്നത് 37000 അടി ഉയരത്തില്‍, ലാന്‍ഡ് ചെയ്യാന്‍ വൈകിയത് 25 മിനിട്ടിലധികം
സുഡാനിലെ കാര്‍ട്ടൂമില്‍ നിന്ന് എത്യോപ്യയിലെ അഡിസ് അബാബയിലേക്ക് പോകുകയായിരുന്ന വിമാനത്തിലെ പൈലറ്റുമാര്‍ 37,000 അടി ഉയരത്തില്‍ സഞ്ചരിക്കവേ ഉറങ്ങിപ്പോയി. തിങ്കളാഴ്ചയായിരുന്നു സംഭവം. ബോയിങ് 737-800 ഇ.ടി -343യിലെ രണ്ടു പൈലറ്റുമാരാണ് ഉറങ്ങിപ്പോയത്. വിമാനം അഡിസ് അബാബ വിമാനത്താവളത്തിനരികെ എത്തിയപ്പോള്‍ എയര്‍ ട്രാഫിക് കണ്‍ട്രോള്‍ (എടിസി) മുന്നറിയിപ്പ് നല്‍കിയെങ്കിലും ലാന്‍ഡിംഗ് ഉണ്ടായില്ല. എടിസി നിരവധി തവണ പൈലറ്റുമാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. ഒടുവില്‍ വിമാനം ഇറങ്ങേണ്ടിയിരുന്ന റണ്‍വേ മറികടന്നപ്പോള്‍ ഓട്ടോപൈലറ്റ് സംവിധാനം വിച്ഛേദിക്കപ്പെടുകയും അലാറം അടിക്കുകയും ചെയ്തു. […]