അറിയിപ്പുകള്‍
റേഷന്‍കാര്‍ഡ് വിതരണം 31 വരെ ഉണ്ടാവില്ലകോഴിക്കോട് താലൂക്ക് സപ്ലൈ ഓഫീസില്‍ നവീകരണ പ്രവൃത്തി നടക്കുന്നതിനാല്‍ റേഷന്‍ കാര്‍ഡ് സംബന്ധമായ അപേക്ഷകള്‍ സ്വീകരിക്കല്‍, റേഷന്‍കാര്‍ഡ് വിതരണം തുടങ്ങിയവ ഇന്ന് (ജൂലൈ 23) മുതല്‍ 31 വരെ ഉണ്ടായിരിക്കില്ലെന്ന് താലൂക്ക് സപ്ലൈ ഓഫീസര്‍ അറിയിച്ചു. പരാതി പരിഹാര അദാലത്ത്കോഴിക്കോട് താലൂക്കിലെ മുക്കം നഗരസഭ, കൊടിയത്തൂര്‍, കാരശ്ശേരി പഞ്ചായത്തുകളിലെ റേഷന്‍ കടകളില്‍ രജിസ്റ്റര്‍ ചെയ്തവരും റേഷന്‍കാര്‍ഡ് മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റുന്നതിന് അപേക്ഷ സമര്‍പ്പിച്ചവരുമായ കാര്‍ഡുടമകള്‍ക്കായി ജൂലൈ 27, […]
