കുന്ദമംഗലം പോലീസും ആന്റി നെർക്കോട്ടിക്‌സ് സെൽ ചേർന്ന് കഞ്ചാവ് വില്പനക്കാരനെ കെണിയിലാക്കി.
കുന്ദമംഗലം: പോലീസ് സ്റ്റേഷൻ പരിധിയിലെ വിദ്യാർത്ഥികൾക്കും യുവാക്കൾക്കും കഞ്ചാവ് വിൽപ്പന നടത്തുന്ന ലോറി ഡ്രൈവർകാരന്തൂർ കുഴമ്പാട്ടിൽ രഞ്ജിത്ത് എന്ന ബാബു (35)നെ 1.280 ഗ്രാം കഞ്ചാവ് സഹിതം ആൻറി നർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സും കുന്ദമംഗലം പോലീസും ചേർന്ന് പിടികൂടി സിറ്റി പോലീസ് കമ്മീഷണർ എ.വി.ജോർജിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് ഇയാൾക്കായി പോലീസ് തിരച്ചിൽ നടത്തിവരികയായിരുന്നു ലോറിയിൽ ഡ്രൈവറായി പോകുന്ന ഇയാൾ ആർക്കും സംശയത്തിനിടവരാതേ അന്യസംസ്ഥാനങ്ങളിൽ നിന്നും വലിയ തോതിൽ കഞ്ചാവ് കേരളത്തിൽ എത്തിച്ച് ചെറിയ പൊതികളാക്കി […]