ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫര്‍മാര്‍ക്ക് പുലിറ്റ്സര്‍, രണ്ടാം തവണയും പുരസ്കാരത്തിന് അര്‍ഹനായി ഡാനിഷ് സിദ്ദിഖി
ഇത്തവണത്തെ പുലിറ്റ്സര്‍ പുരസ്കാരത്തിന് അര്‍ഹരായി ഇന്ത്യക്കാരായ നാല് ഫോട്ടോഗ്രാഫര്‍മാര്‍. താലിബാന് കൊലപ്പെടുത്തിയ ഫോട്ടോഗ്രാഫര്‍ ഡാനിഷ് സിദ്ദിഖി, സന്ന ഇര്‍ഷാദ് മാറ്റു, അദ്നാന് അബിദി, അമിത് ദവെ എന്നിവര്‍ക്കാണ് ഫീച്ചര്‍ ഫോട്ടോഗ്രാഫി വിഭാഗത്തിലെ പുരസ്കാരത്തിന് അര്‍ഹരായിരിക്കുന്നത്. ഡാനിഷ് സിദ്ദിഖിയുടെ രണ്ടാം പുലിറ്റ്സര്‍ പുരസ്കാരമാണിത്. ഇന്ത്യയില്‍ കൊവിഡ് മരണം വ്യാപകമായ സമയത്ത് പകര്‍ത്തിയ ചിത്രങ്ങള്‍ക്കാണ് പുരസ്കാരം. റോയിട്ടേഴ്സിന്റെ ചീഫ് ഫോട്ടോഗ്രാഫറായിരുന്നു ഡാനിഷ് സിദ്ദിഖി. റോഹിംഗ്യന്‍ അഭയാര്‍ഥികളുടെ ദുരിതജീവിതം ക്യാമറയില്‍ പകര്‍ത്തിയതിന് 2018 പുലിറ്റ്സര്‍ പുരസ്കാരം നേടിയിരുന്നു. യുഎസ് സംസ്ഥാനമായ ഫ്ലോറിഡയിലെ […]