വിവാഹ വാഗ്ദാനം നല്‍കി ലൈംഗിക പീഡനം; സെലിബ്രിറ്റി ഫോട്ടോഗ്രഫർ അറസ്റ്റില്‍
കൊച്ചി: വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സെലിബ്രിറ്റി ഫോട്ടോഗ്രഫറും ഗുരുവായൂര്‍ ദേവസ്വം ജീവനക്കാരനുമായ യുവാവ് അറസ്റ്റില്‍. കുന്നംകുളം ആനായിക്കല്‍ പ്രണവ് സി സുഭാഷിനെയാണ് കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് താമസിക്കുന്ന മലപ്പുറം സ്വദേശിനിയുടെ പരാതിയിലാണ് നടപടിയെടുത്തത്.സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവതിയെ താന്‍ വിവാഹമോചിതനാണെന്ന് പറഞ്ഞായിരുന്നു പ്രണവ് പരിചയം സ്ഥാപിച്ചത്. തുടര്‍ന്ന് യുവതിയെ വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് അറിയിച്ചു. ഇക്കാര്യം യുവതിയുടെ വീട്ടില്‍ അറിയിച്ചപ്പോള്‍ എതിര്‍പ്പുണ്ടായിരുന്നില്ല. അതുകൊണ്ട് പ്രണയവുമായി മുന്നോട്ട് പോവുകയുമായിരുന്നു. മുന്‍ഭാര്യയുമായി ചില കേസുകള്‍ […]
