പിഎഫ്ഐ ഹർത്താലിനിടെ പൊതുമുതൽ നശിപ്പിച്ച കേസ്;നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടാന്‍ വൈകി,കോടതിയിൽ മാപ്പ് ചോദിച്ച് സർക്കാർ
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ പൊതുമുതൽ നശിപ്പിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസിൽ കോടതിയിൽ നിരുപാധികം മാപ്പ് പറഞ്ഞ് സംസ്ഥാന സർക്കാർ. പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടണമെന്ന് നിര്‍ദേശത്തില്‍ നടപടികള്‍ നീണ്ടുപോകുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം അതൃപ്തി രേഖപ്പെടുത്തിയിരുന്നു.സ്വത്തുക്കൾ കണ്ടു കെട്ടാനുള്ള ഉത്തരവ് നടപ്പാക്കുന്നതിലെ വീഴ്ചയിൽ ഹൈക്കോടതിയിലാണ് സർക്കാർ നിരുപാധികം ക്ഷമ ചോദിച്ചത്.കേസില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം അഡീഷണല്‍ ചീഫ് സെക്രട്ടറി ഡോ. വി. വേണു നേരിട്ട് ഹാജരായി,വസ്തുവകകൾ ജനുവരി 15 നകം കണ്ടു കെട്ടുമെന്ന് അറിയിച്ച അഡിഷണൽ ചീഫ് സെക്രട്ടറി […]