സൈനികന്റെ ശരീരത്തില്‍ പിഎഫ്‌ഐയുടെ പേര് ചാപ്പ കുത്തിയ സംഭവത്തിൽ ട്വിസ്റ്റ് ; പരാതി വ്യാജം
സൈനികന്റെ ശരീരത്തില്‍ നിരോധിത സംഘടനയായ പിഎഫ്‌ഐയുടെ പേര് ചാപ്പക്കുത്തിയെന്ന പരാതി വ്യാജം. നിരോധിത സംഘടനയുടെ പേര് ചാപ്പകുത്തിയത് സുഹൃത്ത് ജോഷിയാണെന്ന് കണ്ടെത്തി. മദ്യലഹരിയില്‍ ചെയ്തതാണെന്ന് മൊഴി. അവധിക്ക് നാട്ടിലെത്തിയ , രാജസ്ഥാനിൽ സൈനിക സേവനമനുഷ്ഠിക്കുന്ന ചന്നപ്പാറ സ്വദേശി ഷൈനും സുഹൃത്ത് ജോഷിയും ചേര്‍ന്ന് നടത്തിയ ഒത്തുകളിയാണ് പരാതിക്ക് പിന്നിലെന്ന് പോലീസ് പറഞ്ഞു. സൈനികനെയും സുഹൃത്തിനെയും കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതിന് പിന്നാലെയാണ് കള്ളകളി വെളിച്ചത്തായത്. ഷൈന്‍ പറഞ്ഞപ്രകാരമാണ് ഇത് ചെയ്തതെന്ന് ജോഷി പറഞ്ഞു. പ്രശസ്തിക്ക് വേണ്ടിയാണ് ഇത് ചെയ്തതെന്ന് […]