Kerala

വളർത്ത് മൃഗങ്ങളുടെ ലൈസൻസ് എടുക്കൽ ; ഓൺലൈൻ സംവിധാനം ഒരുക്കാൻ കൊച്ചി കോർപ്പറേഷൻ

  • 24th September 2022
  • 0 Comments

കൊച്ചി:വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് എടുക്കുന്നതിനായി ഓൺലൈൻ സംവിധാനം ഏർപ്പെടുത്താനുള്ള ആലോചനയുമായി കൊച്ചി കോർപ്പറേഷൻ മേയർ എം അനിൽകുമാർ. പദ്ധതി നടപ്പാവുന്നതോടെ ലൈസൻസ് എടുക്കുന്നത് എളുപ്പമാകുമെന്ന് മേയർ വ്യക്തമാക്കി. ഫോർട്ട് കൊച്ചിയിൽ കോർപ്പറേഷന്റെ നേതൃത്ത്വത്തിൽ തെരുവ് നായ്ക്കൾക്കുള്ള മെഗാ വാക്സിനേഷന് തുടക്കമായി. കൊച്ചി കോർപ്പറേഷൻറെ പരിധിയിയിലുള്ള വീടുകളിൽ ഒരു ലക്ഷത്തോളം വളർത്തുമൃഗങ്ങൾ ഉണ്ടെന്നാണ് കരുതുന്നത്. എന്നാൽ വളർത്ത് മൃഗങ്ങൾക്കുള്ള ലൈസൻസ് ഉള്ളത് 200 പേർക്ക് മാത്രം. നിലവിൽ കോർപ്പറേഷന്റെ വിവിധ ഓഫീസുകളിൽ അപേക്ഷ നൽകിയാണ് ലൈസൻസ് നേടേണ്ടത്. ഓൺലൈനിലൂടെ […]

National News

വളർത്തുമൃഗങ്ങളുമായി വരുന്നവര്‍ മറ്റുവഴികള്‍ നോക്കണം;വിമാനത്തില്‍ കയറ്റില്ലെന്ന് എയര്‍ഏഷ്യ

  • 3rd March 2022
  • 0 Comments

യുക്രൈനില്‍ നിന്ന് ഡല്‍ഹിയില്‍ എത്തിയ മലയാളികള്‍ക്ക് നാട്ടിലേക്കുള്ള ചാര്‍ട്ടേര്‍ഡ് വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകാന്‍ സാധിക്കില്ല.ഡൽഹിയില്‍നിന്നുള്ള ചാർട്ടേഡ് വിമാനത്തിൽ നായയെ കയറ്റില്ലെന്നാണ് എയർ ഏഷ്യ വിമാനക്കമ്പനിയുടെ നിലപാട്. ഡല്‍ഹിയിലും മുംബൈയിലുമായി എത്തിയ മലയാളി വിദ്യാർത്ഥികളെ നാട്ടിലെത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ചാര്‍ട്ടേര്‍ഡ് വിമാനമാണ് ക്രമീകരിച്ചിരിക്കുന്നത്. ഡല്‍ഹിയില്‍ നിന്ന് ചാര്‍ട്ട് ചെയ്തിരിക്കുന്നത് എയര്‍ഏഷ്യയുടെ വിമാനമാണ്. എയർ ഏഷ്യ ചട്ടപ്രകാരം വിമാനത്തില്‍ വളര്‍ത്തുമൃഗങ്ങളെ കയറ്റാന്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കി. ഇക്കാര്യം കേരളഹൗസ് വിദ്യാര്‍ഥികളെ അറിയിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ആര്യ അടക്കമുള്ള ചില മലയാളി വിദ്യാര്‍ഥികള്‍ വളര്‍ത്തുമൃഗങ്ങളുമായാണ് […]

error: Protected Content !!