വടകരയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു; വാഹനങ്ങള്‍ വഴി തിരിച്ച് വിടുന്നു
വടകരയില്‍ ദേശീയ പാതയില്‍ പെട്രോള്‍ ടാങ്കര്‍ ലോറി മറിഞ്ഞു. വടകര ആശ ആശുപത്രിക്ക് സമീപം ഇന്ന് രാവിലെ 5.45 ഓടെയാണ് അപകടമുണ്ടായത്. അഞ്ചോളം അഗ്‌നിശമന സേനാ യൂണിറ്റുകള്‍ ഇങ്ങോട്ടേക്കെത്തിയിട്ടുണ്ട്. നിയന്ത്രണ വിധേയമാണെന്നും അല്‍പസമയത്തിനകം തന്നെ ചോര്‍ച്ച പൂര്‍ണ്ണമായും ഇല്ലാതാക്കാനാകുമെന്നും അധികൃതര്‍ അറിയിച്ചു. റോഡില്‍ പെട്രോള്‍ പരന്നതോടെ ഇത് വഴിയുള്ള ഗതാഗതം നിര്‍ത്തിവെച്ച് വാഹനങ്ങള്‍ വഴി തിരിച്ച് വിടുകയാണ്.
