National News

കുതിച്ചുയർന്ന് ഇന്ധന വില; പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയും കൂടി

  • 13th January 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില കുത്തനെ മേലോട്ട് പെട്രോളിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. കൊച്ചിയിൽ ഇന്ന് പെട്രോൾ വില ഒരു ലിറ്ററിന് 84 രൂപ 35 പൈസയാണ്. ഡീസൽ ലിറ്ററിന് 78 രൂപ 45 പൈസ. തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 86 രൂപ 48 പൈസയാണ്. ഡീസൽവില ലിറ്ററിന് 80 രൂപ 47 പൈസയും

രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിൽ ഇന്ധന വില; പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയും കൂടി

  • 7th December 2020
  • 0 Comments

ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിന് 30 പൈസയും ഡീസലിന് 27 പൈസയുമാണ് കൂട്ടിയത്. മിക്ക ജില്ലകളിലും പെട്രോൾ വില 85 രൂപയിലെത്തി. ഡീസല്‍ വില 80ലേക്ക് അടുക്കുകയാണ്. രണ്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധന വില. ഒരു ഇടവേളക്ക് ശേഷം നവംബര്‍ 20 മുതലാണ് വിലവര്‍ധന തുടങ്ങിയത്. 18 ദിവസത്തിനിടെ ഡീസലിന് 3.57 രൂപയും പെട്രോളിന് 2.62 രൂപയുമാണ് കൂട്ടിയത്. 18 ദിവസത്തിനിടെ 15 തവണയാണ് ഇന്ധന വില കൂട്ടിയത്. കോവിഡ് പ്രതിസന്ധിക്കിടെ ഇന്ധന […]

തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു

  • 29th November 2020
  • 0 Comments

രാജ്യത്ത് തുടര്‍ച്ചയായ ആറാം ദിവസവും ഇന്ധനവില കുതിക്കുന്നു. പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനയുണ്ടായി. കൊച്ചിയില്‍ പെട്രോള്‍ വിലയില്‍ 21 പൈസയും ഡീസല്‍ വിലയില്‍ 31 പൈസയും കൂടി. പെട്രോള്‍ വില ലിറ്ററിന് 82 രൂപ 54 പൈസയാണ്. ഡീസലിന് 74 രൂപ 44 പൈസയാണ് വില. അന്താരാഷ്ട്ര വിപണിയില്‍ വില കൂടിയതാണ് വിലവര്‍ധനയ്ക്ക് കാരണമായി കമ്പനികള്‍ പറയുന്നത്. ഒമ്പതു ദിവസത്തിനിടെ രാജ്യത്ത് ഡീസലിന് ഒരു രൂപ 80 പൈസ കൂടി. പെട്രോള്‍ വിലയില്‍ ഒരു രൂപ […]

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരുന്നു

  • 28th November 2020
  • 0 Comments

സംസ്ഥാനത്ത് പെട്രോള്‍, ഡീസല്‍ വില വീണ്ടും കുതിച്ചുയരുന്നു. ഇന്ന് പെട്രോളിന് 24 പൈസയും ഡീസലിന് 28 പൈസയും കൂടി. കഴിഞ്ഞ 10 ദിവസത്തിനിടെ എട്ടാം തവണയാണ് വില കൂടുന്നത്. 10 ദിവസത്തിനിടയില്‍ പെട്രോളിന് 85 പൈസയും ഡീസലിന് 1.49 രൂപയും വിലയില്‍ വര്‍ധനവുണ്ടായി. രാജ്യാന്തര വിപണിയില്‍ ക്രൂഡോയില്‍ വില 48 ഡോളര്‍ കടന്നു. കഴിഞ്ഞ രണ്ടു മാസമായി ഇന്ത്യന്‍ ഓയില്‍ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്ന പ്രതിദിന വില നിയന്ത്രണം നവംബര്‍ 20ന് പുനരാരംഭിച്ചതോടെയാണ് വില വീണ്ടും ഉയര്‍ന്നു തുടങ്ങിയത്. […]

National

മാറ്റമില്ലാതെ ഇന്ധനവില വർധനവ് പത്തൊൻപതാം ദിവസവും വില കൂട്ടി

  • 25th June 2020
  • 0 Comments

ന്യൂദല്‍ഹി: ഇന്ധനവില വർധനവിൽ മാറ്റമില്ലാതെ പത്തൊൻപതാം ദിവസവും വില കൂട്ടി. ഇന്ന് ഡീസലിന് 12 പൈസയും പെട്രോളിന് 16 പൈസയുമാണ് കൂട്ടിയത്. ഇന്നലെ പെട്രോളിന് മാത്രം വില വർധിപ്പിച്ചിരുന്നില്ല. ഇന്ധനവില വര്‍ധിപ്പിക്കേണ്ട സാഹചര്യം വന്നത് കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കൂട്ടിയതാണെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. ഇന്ധന വില വർധിക്കുന്നതിന് അനുശ്രതമായി വ്യാപാരരംഗത്തെയും ബാധിക്കുകയും ഉപ്പു തൊട്ട് കർപ്പൂരം വരെ വില കയറ്റത്തിൽ ഉൾപ്പെടുകയും ചെയ്യും. സാധാ ജനവിഭാഗത്തിന് ഇത് വലിയ രീതിയിലുള്ള ഒരു തിരിച്ചടിയാണ്. ജൂൺ 7 മുതൽ […]

News

തുടര്‍ച്ചയായ പത്താം ദിവസവും ഇന്ധനവിലയില്‍ വര്‍ധന

  • 16th June 2020
  • 0 Comments

തുടര്‍ച്ചയായ പത്താം ദിവസവും രാജ്യത്ത് ഇന്ധനവിലയില്‍ വര്‍ധന. ഇന്നു പെട്രോളിന് 47 പൈസയും ഡീസലിനു 54 പൈസയും വര്‍ധിച്ചു. ഇതോടെ 10 ദിവസം കൊണ്ടു പെട്രോളിന് 5.48 രൂപയും ഡീസലിനു 5.49 രൂപയുമാണു വര്‍ധിച്ചത്. കൊച്ചി നഗരത്തില്‍ പെട്രോളിന് 76.99 രൂപയും ഡീസലിനു 71.29 രൂപയുമാണ് വില. ഡീസല്‍ വിലവര്‍ധന കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ അഞ്ചര രൂപയോളം വര്‍ധിച്ചതു ചരക്കു നീക്കത്തെ ബാധിക്കുന്നതു ലോക്ഡൗണ്‍ കാലത്തെ കമ്പോളവില നിലവാരത്തിലും പ്രകടമാകും. ഇന്ധന വില വര്‍ധനവിനൊപ്പം യാത്രക്കാരുടെ എണ്ണത്തിലെ ഗണ്യമായ […]

National News

പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് 13 രൂപയും വർധിപ്പിച്ചു പുതിയ നിരക്ക് ഇന്നുമുതൽ

ന്യൂദൽഹി: പെട്രോളിന്റേയും ഡീസലിന്റേയും ഏക്സൈസ് തീരുവ കേന്ദ്രം കുത്തനെ ഉയർത്തി. അന്താരാഷ്ട്ര മാർക്കറ്റിൽ ക്രൂഡ് ഓയിലിന്റെ വില കുത്തനെ കുറയുമ്പോളാണ് രാജ്യത്ത് പെട്രോളിന്റെ വില കുത്തനെ കൂടുന്നത്. നികുതി വർധനയോടെ 1.6 ലക്ഷം കോടി രൂപയുടെ അധിക വരുമാനം സർക്കാരിന് ലഭിക്കുമെന്നാണ് കരുതുന്നത്. പുതുക്കിയ വർധനവ് ഇന്ന് രാത്രിക്കുള്ളിൽ പ്രാബല്യത്തിൽ വരും. തീരുവ വർധിപ്പിച്ചെങ്കിലും ക്രൂഡ് ഓയിലിന്റെ വില കുത്തനെ ഇടിഞ്ഞതിനാൽ റീട്ടെയിൽ മാർക്കറ്റിൽ വില വർധന അനുഭവപ്പെടില്ല. പെട്രോളിന് ലിറ്ററിന് 10 രൂപയും ഡീസലിന് ലിറ്ററിന് […]

News

ഇന്ധനവില വര്‍ദ്ധന: ഹെഡ് പോസ്‌റ്റോഫീസിലേക്ക് ഡിവൈഎഫ്‌ഐ മാര്‍ച്ച്‌

കോഴിക്കോട് :ഇന്ധന വിലവർധനയിലും കേന്ദ്രബജറ്റിലെ ജനവിരുദ്ധ നയങ്ങളിലും പ്രതിഷേധിച്ച് ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി  ഹെഡ് പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി. സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് ഉദ്ഘാടനംചെയ്തു.  വി വസീഫ് അധ്യക്ഷനായി. സംസ്ഥാന കമ്മിറ്റി അം​ഗം പി ഷിജിത്ത്, വൈശാഖ്, ആർ ഷാജി, വി പ്രശോഭ്, റിവാറസ് എന്നിവർ സംസാരിച്ചു.  എൽ ജി ലിജീഷ് സ്വാ​ഗതവും  പിങ്കി പ്രമോദ് നന്ദിയും പറഞ്ഞു.

error: Protected Content !!