National News

ഇന്ധന വില വർധനവ് ; ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണം; നിതിന്‍ ഗഡ്കരി

  • 12th July 2021
  • 0 Comments

ഇന്ധനവില വര്‍ധനവില്‍ ജനങ്ങളുടെ പ്രതിഷേധത്തോട് അനുഭാവം പ്രകടിപ്പിച്ച് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി. തുടര്‍ച്ചയായി വില വര്‍ധിക്കുന്നതിലുള്ള ജനങ്ങളുടെ ആശങ്ക ഗൗരവമായി എടുക്കണമെന്നും നിതിന്‍ ഗഡ്കരി പറഞ്ഞു. രാജ്യത്ത് വിലവര്‍ധനവിനെതിരെ നടക്കുന്ന ജനങ്ങളുടെ പ്രതിഷേധത്തിന് ന്യായമായ കാരണമുണ്ട് പെട്രോള്‍-ഡീസല്‍ വിലവര്‍ധനവ് സാധാരണക്കാരന്റെ നിത്യജീവിതത്തെയാണ് ബാധിക്കുന്നത്. ഇവയുടെ വില നിയന്ത്രിക്കേണ്ടത് അനിവാര്യമാണെന്നും നിതിന്‍ ഗഡ്കരി അഭിപ്രായപ്പെട്ടു. കഴിഞ്ഞ ദിവസം മധ്യപ്രദേശിലെ ചിത്രകൂടില്‍ സമാപിച്ച ആര്‍എസ്എസിന്റെ നേതൃയോഗത്തിലും ജനജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഇത്തരം സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു.

information National News

വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ

  • 16th June 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമാണ്. പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമാണ് കോഴിക്കോട്ടെ വില. ജൂണ്‍ മാസമാരംഭിച്ച് വെറും പതിനാറ് ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വര്‍ദ്ധനവിനോടനുബന്ധിച്ച് രാജ്യത്ത് വിലക്കയറ്റവും രൂക്ഷമാകുകയാണ്. വാറ്റ് […]

National News

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂട്ടി

  • 23rd February 2021
  • 0 Comments

രണ്ട് ദിവസത്തെ ഇടവേളക്ക് ശേഷം ഇന്ധനവില വീണ്ടും കൂടി. പെട്രോള്‍ വില 35 പൈസയും ഡീസലിന് 37 പൈസയുമാണ് ഇന്ന് കൂടിയത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയിലേക്കെത്തി. 92.81 രൂപയാണ് പെട്രോള്‍ വില. ഡീസലിന് 87 രൂപ 38 പൈസയുമാണ്. കൊച്ചിയില്‍ പെട്രോളിന് 91.20 പൈസയും ഡീസലിന് 85.86 രൂപയുമാണ്. കുതിച്ചുയര്‍ന്ന ഇന്ധനവില ആവശ്യസാധനങ്ങളുടെ വിലവര്‍ധനവിനും ഇടയാക്കിയിട്ടുണ്ട്.

National News

ഇന്ധന വിലവര്‍ധന;കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ലെന്ന് നിര്‍മ്മല സീതാരാമന്‍

  • 20th February 2021
  • 0 Comments

ഇന്ധന വിലവര്‍ധനവില്‍ പ്രതികരണവുമായി ധനമന്ത്രി നിര്‍മ്മല സീതാരാമന്‍. ഇന്ധന വിലവര്‍ധിക്കുന്നതില്‍ കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പരിഹാരം കാണണം. കേന്ദ്രത്തിന് മാത്രമായി പരിഹാരം കാണാനാകില്ല. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയ്യാറാണ്. ഇതിന് സംസ്ഥാനങ്ങളും തയ്യാറാകണം. ചർച്ചകൾക്ക് തയ്യാറാമെന്നും ധനമന്ത്രി പറഞ്ഞു. പെട്രോളിയം ഉൽപന്നങ്ങളിൽ നിന്നുള്ള വരുമാനം വേണ്ടെന്ന്​ വെക്കാൻ ആരും തയാറാവില്ല. വില വർധനവിൽ പരസ്​പരം കുറ്റപ്പെടുത്തിയിട്ട്​ കാര്യമില്ല. കേന്ദ്രവും സംസ്ഥാനങ്ങളും ഒന്നിച്ചിരുന്ന്​ പരിഹാരം കാണുകയാണ്​ വേ​ണ്ടത്​. നികുതി കുറക്കാൻ തനിക്ക്​ സംസ്ഥാനങ്ങളോട്​ നിർദേശിക്കാനാവില്ലെന്നും നിർമല […]

National News

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്

  • 20th February 2021
  • 0 Comments

ഇന്ധനവിലയില്‍ വീണ്ടും വര്‍ദ്ധനവ്. തുടര്‍ച്ചയായ പതിമൂന്നാം ദിവസമാണ് വിലകൂട്ടുന്നത്. ഡീസലിനും പെട്രോളിനും 39 പൈസ വീതമാണ് ഇന്ന് കൂട്ടിയത്. സമീപകാലത്തെ ഏറ്റവുംവലിയ വര്‍ദ്ധനയാണിത്.തിരുവനന്തപുരത്ത് പെട്രോളിന് 92.46 രൂപയും ഡീസലിന് 86.99 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 90.75 രൂപയും ഡീസലിന് 85.44 രൂപയുമാണ് ഇന്നത്തെ വില.ഇന്ധവില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ പച്ചക്കറി വിലയും കൂട്ടേണ്ടി വരുമെന്നാണ് കച്ചവടക്കാര്‍ പറയുന്നത്.

National News

90 കടന്ന് പെട്രോൾ; പാചക വാതക വിലയും ഉയരുന്നു

  • 15th February 2021
  • 0 Comments

തുടർച്ചയായ അഞ്ചാം ദിവസമാണ്​ വിലവർധന. ഡീസലിന്​ 31 പൈസയും പെട്രോളിന്​ 26 ​പൈസയുമാണ്​ വർധിച്ചത്​.ഇതോടെ തിരുവനന്തപുരത്ത്​ ഒരു ലിറ്റർ പെട്രോളിന്​ 90.87 രൂപയും ഡീസലിന്​ 85.31 പൈസയുമായി. കൊച്ചിയിൽ പെട്രോൾ ലിറ്ററിന്​ 89.15 രൂപയാണ്​. ഫെബ്രുവരിയിൽ ഒമ്പതാം തവണയാണ്​ ഇതോടെ വിലവർധന. പെട്രോള്‍, ഡീസല്‍ വിലവര്‍ധന തുടരുന്നതിനിടെ പാചക വാതക വിലയും ഉയരുന്നു. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കുള്ള എല്‍പിജി സിലിണ്ടറിന് (14.2 കിലോ) 50 രൂപ കൂടി വര്‍ധിച്ചു. തിങ്കളാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ […]

Kerala News

പെട്രോൾ വില സെഞ്ച്വറിയിലേക്ക് അടുക്കുന്നു; ഇന്ധനവില 90 കടന്നു

  • 12th February 2021
  • 0 Comments

തുടര്‍ച്ചയായ അഞ്ചാം ദിവസവും ഇന്ധനവില 90 കടന്നു. പെട്രോളിന് 29 പൈസയും ഡീസലിന് 36 പൈസയും വര്‍ധിച്ചു. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 90.02 രൂപയാണ് ഇന്നത്തെ വില. ഡീസൽ വില 84.27 ആയി. കൊച്ചിയിൽ പെട്രോളിന് 88.39 രൂപയും ഡീസലിന് 82.76 രൂപയുമായി. കോഴിക്കോട്ട് പെട്രോളിന് 88.60 രൂപയും ഡീസലിന് 82.97യുമായി. തുടര്‍ച്ചയായി ഇന്ധനവില വര്‍ധിക്കുന്നത് അവശ്യസാധനങ്ങളുടെ വിലയും കൂട്ടിയിരിക്കുകയാണ്. ജീവിതച്ചെലവുകളില്‍ ഗണ്യമായ വര്‍ധനവാണ് ഇന്ധനവില വര്‍ധനവ് സൃഷ്ടിച്ചിരിക്കുന്നത്.

Kerala News

റെക്കോര്‍ഡ് വിലവര്‍ദ്ധനവില്‍ പെട്രോളും ഡീസലും

  • 26th January 2021
  • 0 Comments

സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് പെട്രോള്‍, ഡീസല്‍ വിലകള്‍. സംസ്ഥാനത്ത് ഇന്ന് 35 പൈസയാണ് പെട്രോളിന് കൂടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോളിന്റെ വില 86 രൂപ 32 പൈസയായി. കൊച്ചിയില്‍ 2018 ഒക്ടോബറിലുണ്ടായിരുന്ന 85 രൂപ 99 പൈസയായിരുന്നു. ഇതോടെ പെട്രോള്‍ വില റെക്കോര്‍ഡ് മറികടന്നിരിക്കുകയാണ്. തിരുവനന്തപുരത്ത് ഇന്ന് പെട്രോള്‍ ലിറ്ററിന് വില 88 രൂപ 06 പൈസയാണ്. തിരുവനന്തപുരത്തെ ഗ്രാമങ്ങളില്‍ ലിറ്ററിന് 89 രൂപ 50 പൈസയും. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയിലിന് വില കുറഞ്ഞ് നില്‍ക്കുമ്പോഴാണ് എണ്ണക്കമ്പനികള്‍ […]

Kerala News

ഇന്ധന വിലയിൽ വീണ്ടും വർധന

  • 22nd January 2021
  • 0 Comments

ഇന്ധന വിലയിൽ സംസ്ഥാനത്ത് വീണ്ടും വർധന. പെട്രോളിനും ഡീസലിനും 25 പൈസ വീതമാണ് കൂടിയത്. ഈ വർഷം അഞ്ചാം തവണയാണ് ഇന്ധന വില ഉയരുന്നത്. തിരുവനന്തപുരത്ത് പെട്രോളിന് 87.48 രൂപയും ഡീസലിന് 81.52 രൂപയുമാണ് വർധിച്ചത്. കൊച്ചിയിൽ പെട്രോളിന് 85.72 രൂപയും ഡീസലിന് 79.88 രൂപയുമാണ് വില. മുൻപ് ഈ മാസം 19നായിരുന്നു ഇന്ധന വില ഉയർന്നത്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതാണ് രാജ്യത്ത് എണ്ണ വിലവർധിക്കാൻ കാരണമായത്.

National News

രാജ്യത്ത് വീണ്ടും ഇന്ധനവില കൂട്ടി; പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയും കൂടി

  • 14th January 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇന്ധനവില വര്‍ദ്ധിക്കുന്നത്. പെട്രോളിന് 25 പൈസയും ഡീസലിന് 26 പൈസയുമാണ് കൂടിയത്. ജനുവരിയില് ഇത് മൂന്നാം തവണയാണ് വില വര്‍ധിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ക്രൂഡ് ഓയില്‍ വില കൂടിയതാണ് ഇന്ധന വില വര്‍ധിക്കാന്‍ കാരണമായതെന്നാണ് എണ്ണക്കമ്പനികളുടെ വിശദീകരണം. കൊച്ചിയിലെ പെട്രോള്‍ വില 84.86 രൂപയാണ്. ഡീസലിന് 78.98 രൂപയും നല്‍കണം. കോഴിക്കോട് പെട്രോളിന് 84.91 രൂപയും ഡീസലിന് 79.03 രൂപയും. തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 86.73 […]

error: Protected Content !!