Kerala News

വില കൂട്ടി;തുടര്‍ച്ചയായ നാലാംദിനവും ഇന്ധന വിലയിൽ വർധന

  • 26th March 2022
  • 0 Comments

ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിന് 83 പൈസയും ഡീസലിന് 77 പൈസയുമാണ് ഇന്ന് കൂട്ടിയത്. ഇതോടെ കൊച്ചിയില്‍ പെട്രോള്‍ ലിറ്ററിന് 107.65 രൂപയും ഡീസലിന് 94.72 രൂപയുമായി വില ഉയര്‍ന്നു. അഞ്ച് ദിവസത്തിനിടെ നാലാമത്തെ തവണയാണ് രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില ഉയര്‍ത്തുന്നത്. 2021 നവംബര്‍ നാലിന് ശേഷം ഇക്കഴിഞ്ഞ ചൊവ്വാഴ്ചയായിരുന്നു ഇന്ധനവിലയില്‍ വര്‍ധനവ് ഉണ്ടാക്കിയത്. ഇന്നലെ പെട്രോളിന് 87 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചിരുന്നു.അഞ്ച് ദിവസത്തിനിടെ പെട്രോളിന് 3.48 രൂപ കൂടി. ഡീസലിന് 3.30 […]

Kerala News

ഇന്ധനവില വീണ്ടും വർധിപ്പിച്ചു

  • 27th February 2021
  • 0 Comments

സംസ്ഥാനത്ത് ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയുമാണ് വർധിപ്പിച്ചത്. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയക്ക് മുകളിലെത്തി. 93.08 രൂപയാണ് ഒരു ലിറ്റർ പെട്രോളിന്. ഡീസൽ വില 87.53 രൂപയായി ഉയർന്നു. കൊച്ചിയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില 91 രൂപ 33 പൈസയാണ്. ഡീസൽ വില 85 രൂപ 92 പൈസയായും ഉയർന്നു.

Kerala News

ഇന്ധന വിലവര്‍ധന പ്രതിഷേധം;ഓട്ടോറിക്ഷ കെട്ടിവലിച്ച് ശശി തരൂര്‍

  • 26th February 2021
  • 0 Comments

സംസ്ഥാനത്ത് കുതിച്ചുയരുന്ന ഇന്ധനവില വര്‍ധനയില്‍ വേറിട്ട പ്രതിഷേധവുമായി കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍.തിരുവനന്തപുരത്ത് ഓട്ടോറിക്ഷ കെട്ടിവലിച്ചാണ് ശശി തരൂര്‍ പ്രതിഷേധിച്ചത്. ഐ.എന്‍.ടി.യു.സിയുടെ ആഭിമുഖ്യത്തിലാണ് തിരുവനന്തപുരത്ത് പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്.ഇന്ധന നികുതിക്കൊള്ള സാധാരണക്കാരുടെ ജീവിതം നരകതുല്യമാക്കിയതായി ശശി തരൂര്‍ ആരോപിച്ചു. ഇന്ത്യക്കാര്‍ 260 ശതമാനം നികുതി കൊടുക്കുമ്പോള്‍ അമേരിക്കയില്‍ ഇത് കേവലം 20 ശതമാനം മാത്രമാണ്.

error: Protected Content !!