ഇന്ധന വില വർദ്ധനവിനെ കുറിച്ച് ചോദ്യം; അഫ്‌ഗാനിസ്ഥാനിലേക്ക് പോയിക്കോളൂ എന്ന് ബി ജെ പി നേതാവിന്റെ മറുപടി

  • 20th August 2021
  • 0 Comments

രാജ്യത്തെ ഇന്ധന വിലവര്‍ധനവിനെക്കുറിച്ച് ചോദ്യം ഉന്നയിച്ച മാധ്യമപ്രവർത്തകനോട് അഫ്ഗാനിസ്ഥാനിലേക്ക് പോയ്ക്കോളൂ എന്ന മറുപടിയുമായി മധ്യപ്രദേശിലെ കത്നി ജില്ലാ ബിജെപി അധ്യക്ഷൻ രാംരതൻ പായൽ. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തർക്കൊപ്പം കൂട്ടംകൂടി നിന്നുകൊണ്ടായിരുന്നു ബിജെപി നേതാവിന്‍റെ പ്രതികരണമെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്. “താലിബാനിൽ നിന്ന് പെട്രോൾ നിറയ്ക്കൂ. അഫ്ഗാനിസ്ഥാനിൽ പെട്രോളിന് 50 രൂപയാണ്, പക്ഷേ അത് ഉപയോഗിക്കാൻ അവിടെ ആരും ഇല്ല. അവിടെ പോയി പെട്രോൾ നിറയ്ക്കൂ. ഇന്ത്യയിൽ ചുരുങ്ങിയത് സുരക്ഷിതത്വം എങ്കിലും ഉണ്ട്” രംരതൻ പായൽ […]

National News

ഡൽഹിയിൽ യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ മാര്‍ച്ച് തടഞ്ഞ് പോലീസ്; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി

  • 5th August 2021
  • 0 Comments

പെഗസിസ് ചാരവൃത്തിയും എണ്ണവില വര്‍ധനവും ഉന്നയിച്ച് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധ മാർച്ച് പോലീസ് തടഞ്ഞു. പ്രതിഷേധക്കാര്‍ക്ക് നേരെ ജലപീരങ്കി പ്രയോഗിച്ച പൊലീസ് ബാരിക്കേഡ് ഭേദിച്ചവരെ അറസ്റ്റുചെയ്ത് നീക്കി. ദ്വിഗ്‌വിജയ് സിംഗ് ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളെയും അറസ്റ്റ് ചെയ്തുനീക്കി ഇതിനിടെ രാഹുല്‍ ഗാന്ധി കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ത്തി. സര്‍ക്കാരിന്റെ പ്രവര്‍ത്തനം കുത്തകകള്‍ക്ക് വേണ്ടിയാണെന്നും രാജ്യത്തെ ഏറ്റവും വലിയ പ്രശ്‌നം തൊഴിലില്ലായ്മയാണെന്നും എന്നാല്‍ ഇതേക്കുറിച്ച് പ്രധാനമന്ത്രി ഒന്നും സംസാരിക്കുന്നില്ലെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. .‘ ഇന്ത്യയുടെ സത്യങ്ങളെ അടിച്ചമര്‍ത്തുകയെന്നതാണ് […]

information National News

രാജ്യത്ത് തുടര്‍ച്ചയായി പതിനേഴാം ദിവസവും മാറ്റമില്ലാതെ പെട്രോള്‍ വില; നേരിയ ആശ്വാസം

  • 3rd August 2021
  • 0 Comments

തുടര്‍ച്ചയായ പതിനേഴാം ദിവസവും പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു. മുംബൈയില്‍ പെട്രോള്‍ വില ലിറ്ററിന് 107.83 രൂപയും ഡീസല്‍ ലിറ്ററിന് 97.45 രൂപയുമാണ്. നിലവില്‍, നാല് മെട്രോ നഗരങ്ങളില്‍, പെട്രോള്‍, ഡീസല്‍ വിലകള്‍ നോക്കിയാല്‍ മുംബൈയിലേത് ഏറ്റവും ഉയര്‍ന്നതാണെന്ന് വിലയിരുത്തപ്പെടുന്നു. മൂല്യവര്‍ദ്ധിത നികുതി കാരണം സംസ്ഥാനങ്ങളിലുടനീളം ഇന്ധന നിരക്കുകള്‍ വ്യത്യാസപ്പെടുന്നു. ഇന്ത്യന്‍ ഓയില്‍, ഭാരത് പെട്രോളിയം, ഹിന്ദുസ്ഥാന്‍ പെട്രോളിയം തുടങ്ങിയ പൊതുമേഖലാ എണ്ണ ശുദ്ധീകരണ കമ്പനികള്‍ അന്താരാഷ്ട്ര വിപണിയിലെ ക്രൂഡ് ഓയില്‍ വിലയും രൂപ-ഡോളര്‍ വിനിമയ […]

Local News

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി

  • 24th July 2021
  • 0 Comments

ഇന്ധന വിലവര്‍ദ്ധനവിനെതിരെ ഭവന സമരവുമായി ഡി എ പി സി. പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിനെതിരെ ഇന്ന് രാവിലെ പത്തുമണിയ്ക്ക് ഡിഫറന്റ്ലി ഏബിള്‍ഡ് പീപ്പിള്‍സ് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധ സമരം സംഘടിപ്പിച്ചു. സംസ്ഥാന, ജില്ലാ യൂണിറ്റ് ഭാരവാഹികളും പ്രവര്‍ത്തകരും അവരവരുടെ ഭവനങ്ങളിലാണ് പ്രതിഷേധസമരത്തിന്റെ ഭാഗമായി അണിനിരന്നത്. അടിക്കടി പെട്രോള്‍ ഡീസല്‍ വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ഭിന്നശേഷിക്കാര്‍ക്ക് വാഹനഅലവന്‍സ് അനുവദിക്കണമെന്ന് ഡി ഏ പി സി സംസ്ഥാനപ്രസിഡന്റ് കൊറ്റാമം വിമല്‍കുമാര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

Kerala News

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്

  • 12th July 2021
  • 0 Comments

ഇന്ധനവില വർധനയ്‍ക്കെതിരെ കാളവണ്ടി സമരം ചെയ്ത് കോൺഗ്രസ്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ കാളവണ്ടി സമരം ഉദ്ഘാടനം ചെയ്തു. ഇന്ധനവില വർധനവിനെതിരെ കഴിഞ്ഞദിവസം കോൺ​ഗ്രസ് കുടുംബസത്യാ​ഗ്രഹം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് ഇന്നത്തെ കാളവണ്ടി സമരവും. എല്ലാ ഡി.സി.സികളിലും ഇത്തരത്തിലുള്ള പ്രതിഷേധം നടത്തണമെന്ന് എ.ഐ.എ.സി.സി നിർദേശമുണ്ടായിരുന്നു കോൺ​ഗ്രസിന്റെ മുൻ മന്ത്രിമാരും എം.എൽ.എമാരുൾപ്പെടെയുള്ളവർ പ്രതിഷേധത്തിൽ പങ്കെടുത്തു.

Kerala News

ഇന്ധന വില വർദ്ധനവിൽ കേന്ദ്ര സർക്കാരിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ഇന്ധന വില വീണ്ടും കൂടിയതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് ഇന്ന് വര്‍ധിപ്പിച്ചത്. ഡീസല്‍ വില ഇന്ന് കൂട്ടിയിട്ടില്ല. ഇതേ സമയം ഇന്ധന വിലവർദ്ധനവില്‍ കേന്ദ്ര സർക്കാരിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ . മഹാമാരിയുടെ കാലത്ത് ജീവിക്കാൻ പ്രയാസപ്പെടുന്ന ജനങ്ങളെ ഇന്ധന വില വർധിപ്പിച്ചു കേന്ദ്രം പീഡിപ്പിക്കുകയാണെന്ന് വിഡി സതീശൻ ആരോപിച്ചു. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡോയിൽ വിലക്കുറവിന്റെ ഗുണം കിട്ടാതിരിക്കാൻ തുടർച്ചയായി നികുതി കൂട്ടുകയാണ് സർക്കാർ. […]

ക്യാപ്പിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഈ ദുരിതകാലത്ത് ജനങ്ങളെ ഇത്രയധികം ബുദ്ധിമുട്ടിച്ചുകാണില്ല’; ഇന്ധനവില വര്‍ദ്ധനവില്‍ പ്രതിഷേധത്തിനൊരുങ്ങി യുഡിഎഫ്

  • 24th June 2021
  • 0 Comments

ഈ ദുരിതകാലത്ത് ക്യാപിറ്റലിസ്റ്റ് സര്‍ക്കാറുകള്‍ പോലും ഇത്രമാത്രം ജനങ്ങളെ ബുദ്ധിമുട്ടിച്ചിട്ടുണ്ടാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പെട്രോള്‍ ഡീസല്‍ വില സെഞ്ച്വറി അടിക്കുമെന്നു നമ്മുടെയൊക്കെ സംഭാഷണങ്ങളില്‍ പറയുമെങ്കിലും ഒരു ജനകീയ സര്‍ക്കാരിന്റെ കാലത്ത് ജനങ്ങളെ അത്രത്തോളം വെല്ലുവിളിക്കാന്‍ ഭരണകൂടങ്ങള്‍ അനുവദിക്കില്ല എന്ന ഒരു വിശ്വാസം മനസില്‍ ഉണ്ടായിരുന്നു. എന്നാല്‍ നമ്മുടെ നാട്ടിലും പെട്രോള്‍ വില നൂറ് കടന്നു. ജീവിക്കാന്‍ വരുമാനമില്ലാത്ത ജനങ്ങളില്‍ നിന്നും ലക്ഷക്കണക്കിന് കോടി രൂപ അധിക വരുമാനം നേടുന്ന കേന്ദ്ര സര്‍ക്കാര്‍, ജനങ്ങള്‍ക്ക് ഒരു […]

Local News

വാഹനം റോഡിൽ നിർത്തിയിട്ട് പ്രതിഷേധം

  • 21st June 2021
  • 0 Comments

ഇന്ധന വില വർധനവിനെതിരെ എഫ്‌.ഐ.ടി.യു വിന്റെ നേതൃത്വത്തിൽ വാഹനങ്ങൾ റോഡിൽ നിർത്തിയിട്ട് പ്രതിഷേധിച്ചു. വില നിയന്ത്രണധികാരം കോർപറേറ്റ് കമ്പനികളിൽ നിന്ന് കേന്ദ്ര സർക്കാർ തിരിച്ചുപിടിക്കുക, പെട്രോളിയം ഉൽപ്പന്നങ്ങൾ ജി.എസ്.ടി. യിൽ ഉൾപ്പെടുത്തുക, കേന്ദ്ര സംസ്ഥാന സർക്കാരുകൾ നികുതി കൊള്ള അവസാനിപ്പിക്കുക, കേരള സർക്കാർ അധിക നികുതി ഒഴിവാക്കുക എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപിടിച്ചായിരുന്നു പ്രതിഷേധ സമരം. വെൽഫെയർ പാർട്ടി കുന്നമംഗലം മണ്ഡലം കമ്മിറ്റി അംഗം ഇ.പി. ഉമർ ഉദ്ഘാടനം ചെയ്തു. എഫ്‌.ഐ.ടി.യു നേതാക്കളായ കെ.കെ. അബ്ദുൽ ഹമീദ്, ഇ. […]

Kerala News

പെട്രോൾ ഡീസൽ വില ഇന്നും കൂട്ടി ;തിരുവനന്തപുരത്ത് പെട്രോൾ വില സെഞ്ച്വറിയിലേക്ക്

  • 20th June 2021
  • 0 Comments

സംസ്​ഥാനത്ത്​​ പെട്രോൾ ഡീസൽ വില ഞായറാഴ്ചയും വർധിപ്പിച്ചു. പെട്രോൾ ലിറ്ററിന്​ 29 ​ൈപസയും ഡീസൽ ലിറ്ററിന്​ 30 ​ൈപസയുമാണ്​ വർധന. ഇതോടെ തിരുവനന്തപുരത്ത്​ പെട്രോൾ വില 98.93 രൂപയായി.ഡീസലിന്​ 94.17 രൂപയും. കൊച്ചിയിൽ 97.32രൂപയാണ്​ ഒരു ലിറ്റർ പെട്രോൾ വില. ഡീസലിന്​ 92.71രൂപയും. പെട്രോൾ -ഡീസൽ വില ഏറ്റവും ഉയർന്ന നിരക്കിലെത്തിയ​േതാടെ വ്യവസായ സ്​ഥാപനങ്ങളെ സംരക്ഷിക്കാൻ സർക്കാർ മുന്നോട്ടുവരണമെന്നാണ്​ വിഗ്​ദധരുടെ അഭിപ്രായം. ഇന്ധനവില കുതിക്കുന്നതോടെ വ്യവസായ ​സ്​ഥാപനങ്ങളുടെ ചിലവുകളും വർധിക്കും. കോവിഡ്​ സൃഷ്​ടിച്ച പ്രതിസന്ധിക്കൊപ്പം ഇന്ധനവില വർധന […]

information National News

വീണ്ടും വര്‍ദ്ധിപ്പിച്ച് ഇന്ധനവില; ജൂണില്‍ മാത്രം കൂട്ടിയത് ഒന്‍പത് തവണ

  • 16th June 2021
  • 0 Comments

രാജ്യത്ത് ഇന്ധനവില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഇന്ന് പെട്രോളിന് 25 പൈസയും ഡീസലിന് 14 പൈസയുമാണ് വര്‍ദ്ധിപ്പിച്ചത്. തിരുവനന്തപുരത്ത് നിലവില്‍ ഒരു ലീറ്റര്‍ പെട്രോളിന് 98.70 രൂപയും ഡീസലിന് 93.93 രൂപയുമായി. കൊച്ചിയില്‍ പെട്രോളിന് 96.76 രൂപയും ഡീസലിന് 92.11 രൂപയുമാണ്. പെട്രോളിന് 97.13 രൂപയും ഡീസലിന് 92.47 രൂപയുമാണ് കോഴിക്കോട്ടെ വില. ജൂണ്‍ മാസമാരംഭിച്ച് വെറും പതിനാറ് ദിവസത്തിനിടെ ഇത് ഒമ്പതാം തവണയാണ് ഇന്ധന വില കൂട്ടുന്നത്. ഇന്ധന വില വര്‍ദ്ധനവിനോടനുബന്ധിച്ച് രാജ്യത്ത് വിലക്കയറ്റവും രൂക്ഷമാകുകയാണ്. വാറ്റ് […]

error: Protected Content !!