National News

ഇന്നും കൂട്ടി;പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയും വർധിച്ചു

  • 5th April 2022
  • 0 Comments

പെട്രോൾ-ഡീസൽ വില ഇന്നും വർദ്ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 84 പൈസയുമാണ് കൂട്ടിയത്. കഴിഞ്ഞ 16 ദിവസത്തിനുള്ളില്‍ പെട്രോളിന് 10 രൂപയിലേറെയാണ് കൂട്ടിയത്. ഇത്രയും ദിവസത്തിനിടെ ഡീസലിന് 9 രൂപ 41 പൈസയും കൂട്ടിയിട്ടുണ്ട്. .തിരുവനന്തപുരത്ത് പെട്രോള്‍ ലിറ്ററിന് 116 രൂപ 32 പൈസയും ഡീസലിന് 103 രൂപ 10 പൈസയുമായി. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 114 രൂപ 20 പൈസയും ഡീസലിന് 101 രൂപ 11 പൈസയുമാണ് ചൊവ്വാഴ്ചയിലെ നിരക്ക്. കോഴിക്കോട് […]

National News

കുതിപ്പ് തുടരുന്നു, ഇന്ധന വില ഇന്നും വർധിച്ചു

  • 4th April 2022
  • 0 Comments

പെട്രോള്‍, ഡീസല്‍ വില ഇന്നും വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 44 പൈസയും ഡീസലിന് 42 പൈസയുമാണ് കൂടിയത്.ഇതോടെ കൊച്ചിയിൽ പെട്രോളിന് 113 രൂപ 46 പൈസയും ഡീസലിന് 100 രൂപ 4 പൈസയുമാണ് ഇന്നത്തെ വില. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 115.54 രൂപയും ഡീസലിന് 102.25 രൂപയുമായി വില ഉയര്‍ന്നു. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.63 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില.10 ദിവസത്തിനിടെ പെട്രോളിന് ലിറ്ററിന് 9.15 രൂപയും ഡീസലിന് […]

National News

എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപ;കത്തിക്കയറി ഇന്ധനവില

  • 29th March 2022
  • 0 Comments

രാജ്യത്ത് കത്തികയറി ഇന്ധനവിലഇന്നും വർധിച്ചു. പെട്രോളിന് 87 പൈസയും ഡീസലിന് 74 പൈസയുമാണ് ഇന്ന് വർധിച്ചത്. കഴിഞ്ഞ എട്ട് ദിവസത്തിനിടെ കൂടിയത് ആറ് രൂപയാണ്.അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വീണ്ടും വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വില കൂടുമെന്നാണ് കരുതുന്നത്.രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും നിർബന്ധിക്കാൻ ഇത് കാരണമാകും.

Kerala News

കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സംഘർഷം ;വി കെ ശ്രീകണ്ഠന്‍ എംപിയും പൊലീസും തമ്മില്‍ ഉന്തും തള്ളും

  • 8th November 2021
  • 0 Comments

ഇന്ധനവില വര്‍ദ്ധനവിനെതിരെ കോൺഗ്രസിന്റെ ചക്രസ്തംഭന സമരത്തിനിടെ പാലക്കാട് സുൽത്താൻപേട്ട ജംഗ്ഷനിൽ നേരിയ സംഘർഷം. വി കെ ശ്രീകണ്ഠൻ എംപിയും പൊലീസും തമ്മിൽ വാക്കേറ്റമുണ്ടായി. രമ്യാ ഹരിദാസ് എംപിയും സമരത്തിൽ പങ്കെടുത്തു.കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പോലീസ് തടഞ്ഞതാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്.സമരം നിശ്ചയിച്ച സ്ഥലത്ത് എത്തുന്നതിന് മുമ്പ് തന്നെ പൊലീസ് തടഞ്ഞെന്നും കയ്യേറ്റം ചെയ്‌തെന്നും വി കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. കണ്ണൂരില്‍ നടന്ന സമരത്തിലും നേരിയ സംഘര്‍ഷമുണ്ടായി. കണ്ണൂരില്‍ യാത്ര പൂര്‍ണമായി തടസ്സപ്പെടുത്തിയായിരുന്നു പ്രതിഷേധം. തുടര്‍ന്ന് പൊലീസ് സമരക്കാരെ നീക്കി. […]

Kerala News

യുഡിഎഫ് കൂട്ടിയത് 13 തവണ, എല്‍ഡിഎഫ് കൂട്ടിയിട്ടില്ല; ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാവില്ലെന്ന് ധനമന്ത്രി

  • 5th November 2021
  • 0 Comments

ഇന്ധനനികുതിയില്‍ ഇളവ് നല്‍കാനാകില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍. ബി.ജെ.പിയും കോണ്‍ഗ്രസും അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുകയാണെന്നും കേന്ദ്രം ഇന്ധനവില കുറച്ചതിന് ആനുപാതികമായി കേരളവും വില കുറച്ചിട്ടുണ്ടെന്നും ധനമന്ത്രി പറഞ്ഞു. ‘പ്രതിപക്ഷം ബി.ജെ.പിയെ സഹായിക്കുകയാണ്. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 13 തവണ ഇന്ധന നികുതി കൂട്ടിയിട്ടുണ്ട്. എന്നാല്‍ എല്‍.ഡി.എഫ് സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചിട്ടില്ല. പകരം ഒരു തവണ കുറയ്ക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തില്‍ ശതമാന അടിസ്ഥാനത്തിലാണ് ഇന്ധനവില കണക്കാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ വില കുറച്ചിട്ടുണ്ട്. കേന്ദ്രത്തില്‍ ഒരു ലിറ്റര്‍ പെട്രോളിന് 32.9 […]

Kerala News

മോദി സർക്കാർ കക്കാൻ നടക്കുമ്പോൾ സംസ്ഥാന സർക്കാർ ഫ്യൂസ് ഊരുന്നു ; ഇന്ധന വില വർധനവിൽ ഷാഫി പറമ്പിൽ

  • 2nd November 2021
  • 0 Comments

ഇന്ധന വില വർധനവിനെതിരെ ഷാഫി പറമ്പിൽ നിയമസഭയിൽ പ്രമേയമവതരിപ്പിച്ചു. നരേന്ദ്രമോദി സർക്കാർ കക്കാൻ നടക്കുമ്പോൾ ഫ്യൂസ് ഊരി കൊടുക്കുന്ന പരിപാടി സംസ്ഥാന സർക്കാർ നിർത്തണമെന്നും കോൺഗ്രസിനെ വിമർശിക്കാനുള്ള ത്വരയാണ് സർക്കാരിനെന്നും ഷാഫി പറഞ്ഞു. വില കൂടിയപ്പോൾ നികുതി വേണ്ടെന്ന് മുമ്പ് ഉമ്മൻ ചാണ്ടി സർക്കാർ തീരുമാനം എടുത്തിരുന്നു. നാല് തവണ ഇത്തരത്തിൽ വേണ്ടെന്ന് വെച്ചിരുന്നെന്നും കോൺഗ്രസിന് എതിരെ പറയുന്നതിൽ പകുതിയെങ്കിലും ബി.ജെപിക്കെതിരെ പറയാൻ തയ്യാറാവണമെന്നും ഷാഫി പറഞ്ഞു. 110 രൂപക്ക് പെട്രോളടിച്ചാല്‍ 66 രൂപയാണ് നികുതി ഈടാക്കുന്നത്.ഇത് […]

National News

ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുന്നു; ഇന്ധനവില വീണ്ടും കൂട്ടി

  • 1st November 2021
  • 0 Comments

ജനങ്ങളെ കൊള്ളയടിക്കുന്നത് തുടരുന്നു. വീണ്ടും കുതിച്ചുയർന്ന് ഇന്ധന വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന് തിരുവനന്തപുരത്ത് 105.94 രൂപയും കോഴിക്കോട് 104.30 രൂപയുമായി. ഇന്ധന വിലവർധനക്കെതിരെ സംസ്ഥാനത്ത് കോൺഗ്രസ് പ്രത്യക്ഷ സമരത്തിലേക്ക്. എറണാകുളം ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ രാവിലെ 11 മുതൽ ഒരു മണിക്കൂർ ഇടപ്പളളി- വൈറ്റില ബൈപ്പാസ് ഉപരോധിക്കും. അതേസമയം രാജ്യത്ത് ദിനംപ്രതിയുള്ള ഇന്ധനവിലയില്‍ […]

Kerala News

ഇന്ധനവിലയിലെ ചൂഷണത്തിനെതിരെ ശക്തമായ പ്രതിഷേധം ജനങ്ങളില്‍ നിന്നുയരണം, കോണ്‍ഗ്രസ് നേതൃത്വം നല്‍കും; വിഡി സതീശന്‍

  • 10th October 2021
  • 0 Comments

കേരളത്തില്‍ പെട്രോളിന് പിന്നാലെ ഡീസല്‍ വിലയും നൂറ് രൂപ കടന്നതില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വര്‍ഗീയതയ്ക്കും വെറുപ്പിനും അടിപ്പെട്ട ഒരു ജനതയെ എന്ത് ചൂഷണത്തിനും വിധേയമാക്കാമെന്ന ജനവിരുദ്ധ രാഷ്ട്രീയത്തിന്റെ ഉത്തമ ഉദാഹരണമാണ് എല്ലാ സീമകളും ലംഘിക്കുന്ന ഇന്ധന വില വര്‍ദ്ധനവെന്ന് വി.ഡി സതീശന്‍ പറഞ്ഞു. നരേന്ദ്ര മോഡി സര്‍ക്കാര്‍ ഇന്ത്യയിലെ ജനങ്ങളോട് ചെയ്യുന്നത് ഒരു ജനാധിപത്യ ഭരണകൂടത്തിനും ചെയ്യാന്‍ കഴിയാത്ത പാതകമാണ്. കേന്ദ്ര സര്‍ക്കാരിന് ഇതിനുള്ള ധൈര്യം നല്‍കുന്നത് ഈ സത്യാനന്തര യുഗത്തില്‍ വര്‍ഗീയതയും […]

Kerala News

സംസ്ഥാനത്ത് സെഞ്ച്വറി അടിച്ച് ഡീസല്‍ വിലയും

  • 10th October 2021
  • 0 Comments

സംസ്ഥാനത്ത് സെഞ്ച്വറി അടിച്ച് ഡീസല്‍ വിലയും. ഇതോടെ 100 കടക്കുന്ന പന്ത്രണ്ടാമത് സംസ്ഥാനമായി കേരളം. ഇന്ന് 38 പൈസ കൂടിതോടെ തിരുവനന്തപുരത്തെ പാറശ്ശാല, വെള്ളറട, കാരക്കോണം മേഖലകളിലാണ് ഡീസല്‍ വില നൂറ് കടന്നത്. ലിറ്ററിന് 100 രൂപ 8 പൈസയാണ് ഇന്നത്തെ വില. തിരുവനന്തപുരം നഗരത്തില്‍ 99.83 രൂപയാണ് ഡീസല്‍ വില. ഇടുക്കി ജില്ലയിലെ ചില പമ്പുകളിലും ഡീസല്‍ വില 100 കടന്നു. അതേസമയം, പെട്രോളിന് ഇന്ന് 30 പൈസ കൂടിയാണ് കൂടിയത്. കൊച്ചിയില്‍ ഒരു ലിറ്റര്‍ […]

National News

രാജ്യത്ത് പെട്രോൾ, ഡീസൽ വിലയിൽ നേരിയ കുറവ്

  • 22nd August 2021
  • 0 Comments

രാജ്യത്ത് പെട്രോൾ വിലയിൽ നേരിയ കുറവ്. ലിറ്ററിന് 15 മുതൽ 20 പൈസ വരെ രാജ്യത്തെമ്പാടുമായി പെട്രോൾ വില കുറഞ്ഞു . പെട്രോളിന് പുറമെ ഡീസൽ വിലയും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം ഡീസൽ വിലയിൽ മാറ്റമുണ്ടായിരുന്നില്ല. ഇന്ന് ഒരു ലിറ്റർ ഡീസലിന് 18 മുതൽ 20 പൈസ വരെയാണ് കുറഞ്ഞിരിക്കുന്നത്. കൊൽക്കത്തയിൽ പെട്രോൾ 101.93 രൂപയും ഡീസൽ ലിറ്ററിന് 92.13 രൂപയുമാണ് വില. ചെന്നൈയിൽ ഒരു ലിറ്റർ പെട്രോളിന്റെ വില നൂറ് രൂപയിൽ താഴെയാണ്. 99.32 രൂപ. […]

error: Protected Content !!