ഒരു ലിറ്റർ പെട്രോളിന് 48 പൈസ കൂട്ടി; ഇടിത്തീയായി ഇന്ധന വില
സാധാരണക്കാർക്ക് ഇരുട്ടടിയായി ഇന്ധനവിലയിൽ ഇന്നും വർധന. ഒരു ലിറ്റര്‍ പെട്രോളിന് 48 പൈസയാണ് ഇന്ന് കൂട്ടിയത്. ഡീസൽ വിലയിൽ മാറ്റമില്ല. രാജ്യത്ത് ഇന്ധനവില വർധനയിൽ റെക്കോഡ് ഇട്ട മാസമായിരുന്നു ഒക്ടോബർ. പെട്രോളിന് ഏഴ് രൂപ എണ്‍പത്തിരണ്ട് പൈസയും ഡീസലിന് എട്ട് രൂപ എഴുപത്തൊന്ന് പൈസയുമാണ് ഒക്ടോബറിൽ കൂടിയത്. 112 രൂപ 59 പൈസയാണ് തിരുവനന്തപുരത്തെ ഇന്നത്തെ പെട്രോൾ വില. കോഴിക്കോട് 111 രൂപ 18 പൈസയും കൊച്ചിയിൽ 110.26 രൂപക്കുമാണ് പെട്രോൾ ലഭിക്കുന്നത്. എണ്ണക്കമ്പനികൾ ദിനംപ്രതി ഇന്ധനവില […]