കോടതി കയറി കോൺഗ്രസ്സ് പുനസംഘടന തർക്കം; ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് ഹർജി
കോൺഗ്രസ് പുനസംഘടന തർക്കം കോടതി കയറുന്നു. ബ്ലോക്ക് പ്രസിഡണ്ടുമാരുടെ നിയമനം ചോദ്യം ചെയ്ത് കോടതിയിൽ ഹർജി സമർപ്പിച്ചു. മാടായി ബ്ലോക്ക് ജനറൽ സെക്രട്ടറി എ വി സനിൽ കുമാറാണ് കോടതിയെ സമീപിച്ചത്.കോൺഗ്രസ് പാർട്ടിക്ക് ഒരു ഭരണഘടനയുണ്ട്. പ്രസിഡണ്ടുമാരുടെ നിയമനം പാർട്ടി ഭരണഘടനയ്ക് എതിരായാണ് നടത്തിയിരിക്കുന്നത് എന്നാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്നത്. തളിപ്പറമ്പ് മുൻസിഫ് കോടതിയിലാണ് കേസ് ഫയൽ ചെയ്തത്. എഐസിസി അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഖെ, കെപിസിസി അധ്യക്ഷൻ കെ സുധാകരൻ തുടങ്ങിയവർക്കെതിരെയാണ് കേസ്. ഇതിനിടെ, പ്രതിപക്ഷ നേതാവ് വി. […]
