പെരുവയലിനെ കാന്‍സറില്‍ നിന്നും രക്ഷിക്കാന്‍ 22 ന് മെഗാ ക്യാമ്പ് ;ലക്ഷണം കണ്ടെത്തിയ 1258 പേര്‍ക്ക് വിശദ പരിശോധന
പെരുവയല്‍ ഗ്രാമ പഞ്ചായത്തും വ്യാപാരി വ്യവസായി ഏകോപന സമിതി പുവ്വാട്ടുപറമ്പ് യൂണിറ്റും മെഡിക്കല്‍ കോളജ് ഓങ്കോളജി വിഭാഗവുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ കാന്‍സര്‍ മുക്ത പഞ്ചായത്ത് ‘ കാമ്പയിനിന്റെ ഭാഗമായി നടത്തിയ സര്‍വ്വെയില്‍ 1258 പേര്‍ക്ക് രോഗലക്ഷണങ്ങള്‍ കണ്ടെത്തി. ഇവരെ 22ന് ശനിയാഴ്ച പുവ്വാട്ടു പറമ്പ് വി.പി.ഹാളില്‍ നടക്കുന്ന മെഗാ മെഡിക്കല്‍ ക്യാമ്പില്‍ വിശദപരിശോധനക്ക് വിധേയമാക്കും. ഗ്രാമ പഞ്ചായത്തില്‍ സമീപകാലത്തായി കാന്‍സര്‍ രോഗം മൂലമുള്ള മരണങ്ങള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇത്തരം ഒരു കാമ്പയിന്‍ ആസൂത്രണം ചെയ്തത്. ആശങ്കപ്പെടുത്തുന്ന […]