Kerala News

കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു; സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം, ഉണ്ണി ആറിനും ഇന്നസെന്റിനും പുരസ്‌കാരങ്ങള്‍

  • 17th August 2021
  • 0 Comments

2020ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. സേതുവിനും പെരുമ്പടവം ശ്രീധരനും വിശിഷ്ട അംഗത്വം. ഇവര്‍ക്ക് അമ്പതിനായിരം രൂപയും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്‌കാരം. അക്കാദമി പ്രസിഡന്റ് വൈശാഖനാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍ ആറ് പേര്‍ക്ക് ലഭിച്ചു. കെകെ കൊച്ച്, മമ്പുഴ കുമാരന്‍, കെആര്‍ മല്ലിക, സിദ്ധാര്‍ത്ഥന്‍ പരുത്തിക്കാട്, ചവറ കെഎസ് പിള്ള , എംഎ റഹ്‌മാന്‍ എന്നിവരാണ് ജേതാക്കള്‍. ഇവര്‍ക്ക് മുപ്പതിനായിരം രൂപയും രണ്ട് പവന്റെ സ്വര്‍ണ്ണപതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവും ലഭിക്കും. […]

error: Protected Content !!