Kerala News

ദേഹത്ത് അറിയാതെ കയറിയ വളയം ഇരപിടിക്കുന്നതിനിടെ പെരുമ്പാമ്പിനെ വെട്ടിലാക്കി ഒടുവിൽ നാട്ടുകാർ രക്ഷപെടുത്തി

  • 12th June 2020
  • 0 Comments

കോഴിക്കോട് : കുന്ദമംഗലത്ത് ദേഹത്ത് വളയം കുടുങ്ങി അപകടത്തിലായ പെരുമ്പാമ്പിനെ നാട്ടുകാർ രക്ഷപെടുത്തി. ഇന്ന് രാവിലെ ഏഴുമണിയോടെ പതിമംഗലം അരീച്ചോലയിൽ തൊടികയിൽ എത്തിയ പെരുമ്പാമ്പ് പൂച്ചയെ വിഴുങ്ങി പൊല്ലാപ്പിലായി. ശരീരഭാഗത്ത് നേരത്തെ അറിയാതെ കയറി കൂടിയ വളയം ലഭിച്ച ഇരയെ വിഴുങ്ങാൻ കഴിയാത്ത രീതിയിൽ തടസ്സം സൃഷിടിച്ചു. നാട്ടുകാർ കണ്ടില്ലായിരുന്നുവെങ്കിൽ ഒരു പക്ഷെ പെരുമ്പാമ്പ് മരണപെടുമായിരുന്നു. ഇരയെ വിഴുങ്ങി മുഴുവൻ ആകും മുൻപ് വളയം കാരണം വയറു ബ്ലോക്കായി. പിന്നീട് പുറത്തേക്ക് ഒഴിവാക്കാനോ കഴിക്കാനോ പറ്റാത്ത സാഹചര്യത്തിലാണ് […]

error: Protected Content !!