Kerala News

പെരുമ്പാവൂരില്‍ രണ്ടുനില വീട് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം

  • 28th July 2022
  • 0 Comments

പെരുമ്പാവൂര്‍ വളയന്‍ചിറങ്ങരയില്‍ രണ്ടു നില വീടിന്റെ താഴത്തെ നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞുതാഴ്ന്ന് പതിമൂന്നുകാരന് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന മുത്തച്ഛന്‍ കാവില്‍തോട്ടം മനയില്‍ നാരായണന്‍ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ചെറുമകന്‍ ഹരിനാരായണന്‍ ആണ് മരിച്ചത്. ഇന്നു രാവിലെ ആറരയോടെയാണു നാടിനെ നടുക്കിയ അപകടം. സംഭവസമയത്ത് വീട്ടില്‍ 7 പേര്‍ ഉണ്ടായിരുന്നു. താഴത്തെ നിലയിലുണ്ടായിരുന്നവര്‍ക്കാണ് പരിക്കേറ്റത്. മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരില്‍ ഒരാള്‍ മുകളിലെ നിലയിലും ബാക്കിയുള്ളവര്‍ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി […]

error: Protected Content !!