കാണാം ആകാശ വിസമയം; ഓഗസ്റ്റ് 12, 13 തീയതികളിൽ പെഴ്സീയിഡ്സ് ഉൽക്കാവർഷം
ഓഗസ്റ്റ് 12, 13 തീയതികളിൽ ആകാശ വിസ്മയം കാണാം.വർഷത്തിൽ ഒരിക്കൽ മാത്രം സംഭവിക്കുന്ന പെഴ്സീയിഡ്സ് ഉൽക്കാവർഷം കാണാൻ വരുന്ന 12 ,13 തീയതികളിൽ ആകാശം നോക്കാം. നിലാവില്ലാത്ത ആകാശത്ത് കൂടുതൽ വ്യക്തതയോടെ ഉൽക്കവർഷം കാണാമെന്നാണ് വാനനിരീക്ഷകൾ പറയുന്നത്. വർഷം തോറുമുള്ള പെഴ്സീയിഡ്സ് ഉൽക്കകൾ ഈ മാസം 12ന് അർധരാത്രി മുതൽ പുലർച്ചെ മൂന്ന് മണി വരെ ദൃശ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മണിക്കൂറിൽ 50 മുതൽ 100 ഉൽക്കകൾ വരെ ആകാശത്ത് ദൃശ്യമാകുമെന്നാണ് കണക്കുകൂട്ടൽ. വർഷത്തിലെ ഏറ്റവും ദീർഘവും കൂടുതൽ […]
