Kerala News

പെരിയ ഇരട്ടക്കൊലക്കേസ്; പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്ത് മുന്‍ കോണ്‍ഗ്രസ് നേതാവ്,കൂടെനിന്ന് ചതിച്ചെന്ന് ഇരുവരുടെയും കുടുംബം

  • 17th December 2022
  • 0 Comments

പെരിയ ഇരട്ട കൊലക്കേസ് സി.പി.എം. നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കുവേണ്ടി വക്കാലത്ത് ഏറ്റെടുത്ത് അഡ്വ. സി.കെ. ശ്രീധരന്‍. വെള്ളിയാഴ്ച കേസ് പരിഗണിച്ചപ്പോള്‍ എറണാകുളം സി.ബി.ഐ (രണ്ട്) കോടതിയില്‍ ഇദ്ദേഹം ഹാജരായി.മുന്‍ കെ.പി.സി.സി. വൈസ് പ്രസിഡന്റായ സി.കെ. ശ്രീധരന്‍ ആഴ്ചകള്‍ക്ക് മുന്‍പാണ് സി.പി.എമ്മില്‍ ചേര്‍ന്നത്.യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനേയും ശരത് ലാലിനേയും രാഷ്ട്രീയ വൈരാഗ്യം മൂലം സിപിഎം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയെന്നാണ് കുറ്റപത്രം. ഈ കേസിലാണ് മുൻ കോണ്‍ഗ്രസ് നേതാവും പ്രമുഖ ക്രിമിനല്‍ അഭിഭാഷകനുമായ സി.കെ ശ്രീധരന്‍ പ്രതികളുടെ വക്കാലത്ത് ഏറ്റെടുത്തിരിക്കുന്നത്.അതിനിടെ […]

Kerala News

പെരിയ കേസിലെ പ്രതിക്ക് ആയുർവേദ ചികിത്സ;ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരാകണമെന്ന് സിബിഐ കോടതി

  • 21st November 2022
  • 0 Comments

പെരിയ ഇരട്ടക്കൊല കേസിലെ മുഖ്യപ്രതിക്ക് ചട്ടം ലംഘിച്ച് ആയുർവേദ ചികിത്സ നൽകിയ സംഭവത്തില്‍ കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിനോട് നേരിട്ട് ഹാജരായി വിശദീകരണം നൽകാൻ സിബിഐ കോടതി നിർദ്ദേശം നല്‍കി. ജയിൽ സൂപ്രണ്ട് നാളെ ഹാജരാവണം എന്നാണ് കോടതിയുടെ നിര്‍ദ്ദേശം. സിപിഐ (എം) ലോക്കൽ കമ്മിറ്റി അംഗവും കേസിൽ ഒന്നാംപ്രതിയുമായ എ. പീതാംബരനാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതർ ചികിത്സ ഒരുക്കിയിരിക്കുന്നത്. കോടതിയുടെയോ കേസ് അന്വേഷിക്കുന്ന സിബിഐയുടെയോ അനുമതിയില്ലാതെയാണ് ചികിത്സ നൽകുന്നത്. പരിശോധനയ്ക്ക് എത്തിയ ഡോക്ടർ നിർദ്ദേശിച്ചതനുസരിച്ച് […]

Kerala News

പെരിയ ഇരട്ടക്കൊലപാതക കേസ്‌; പ്രതികൾക്ക് ജാമ്യമില്ല;അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി

  • 10th December 2021
  • 0 Comments

പെരിയ ഇരട്ടക്കൊലപാതക കേസിൽ അറസ്റ്റിലായ അഞ്ച് പ്രതികളുടെയും ജാമ്യാപേക്ഷ തള്ളി കോടതി. എറണാകുളം സിജെഎം കോടതിയുടേതാണ് ഉത്തരവ്. സിപിഎം ഏച്ചിലടുക്കം ബ്രാഞ്ച് സെക്രട്ടറി രാജു, ഏച്ചിലടുക്കം സ്വദേശികളായ വിഷ്ണു സുര, ശാസ്താ മധു, റജി വര്‍ഗീസ്, ഹരിപ്രസാദ് എന്നിവരുടെ ജാമ്യാപേക്ഷയാണ് തളളിയത്. ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കപ്പെടുമെന്ന സിബിഐയുടെ വാദം അംഗീകരിച്ചാണ് കോടതി നടപടി. കേസിൽ മുഴുവൻ പ്രതികളും അറസ്റ്റിലായെന്നും കുറ്റപത്രം സമർപ്പിച്ചതിനാൽ തടവിൽ കഴിയേണ്ടതിന്‍റെ ആവശ്യമില്ലെന്നുമായിരുന്നു പ്രതിഭാഗം വാദം.ഗൂഢാലോചന നടത്തുക, കൊല്ലപ്പെട്ടവരുടെ യാത്ര വിവരങ്ങൾ കൈമാറുക, […]

error: Protected Content !!