Kerala News

പെരിയ ഇരട്ടക്കൊല കേസ്; ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു

  • 2nd December 2021
  • 0 Comments

പെരിയ ഇരട്ട കൊലക്കേസിൽ ഉദുമ മുൻ എംഎൽഎ കെ.വി.കുഞ്ഞിരാമനെ പ്രതിചേർത്തു. സിപിഎം കാസർകോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗമാണ് കുഞ്ഞിരാമൻ. പ്രതികൾക്ക് കുഞ്ഞിരാമൻ സഹായം നല്‍കിയതായി സിബിഐ വ്യക്തമാക്കി. കുഞ്ഞിരാമനെ സിബിഐ നേരത്തേ ചോദ്യം ചെയ്തിരുന്നു. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത് 14 പേര്‍ക്കുപുറമേ 10 പേരെ കൂടി കേസില്‍ പ്രതി ചേര്‍ത്തെന്ന് സിബിഐ കോടതിയില്‍ അറിയിച്ചു. അഞ്ചുപേരുടെ അറസ്റ്റ് രേഖപ്പെടുത്തിയെന്നും മറ്റുള്ളവരുടെ അറസ്റ്റ് ആവശ്യമില്ലെന്നും സിബിഐ അറിയിച്ചു. ഇന്നലെ സിബിഐ അറസ്റ്റുചെയ്ത പ്രതികളെ എറണാകുളം സിജെഎം കോടതി റിമാന്‍ഡ് […]

പെരിയ കൊലപാതക കേസ് സുപ്രീംകോടതിയില്‍

  • 26th October 2020
  • 0 Comments

പെരിയ കൊലപാതക കേസ് സുപ്രീംകോടതിയില്‍. കാസര്‍കോട് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസില്‍ സംസ്ഥാന സര്‍ക്കാറിന്റെ ഹര്‍ജി സുപ്രീം കോടതി ഇന്ന് വീണ്ടും പരിഗണിക്കും. സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള ഹര്‍ജിയാണ് വീണ്ടും പരിഗണിക്കുന്നത്. നേരത്തെ അന്വേഷണം സംബന്ധിച്ച് സിബിഐ യുടെ നിലപാട് സുപ്രിംകോടതി തേടിയിരുന്നുവെങ്കിലും ഇതുവരെയും സിബിഐ സത്യവാങ്മൂലം സമര്‍പ്പിച്ചിട്ടില്ല. മുന്‍പ് കേസ് പരിഗണിച്ചപ്പോള്‍ അന്വേഷണം സിബിഐയ്ക്ക് കൈമാറിക്കൊണ്ടുള്ള ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ സുപ്രിംകോടതി വിസമ്മതിച്ചിരുന്നു.

News

സര്‍ക്കാര്‍ ഹര്‍ജി തള്ളി; പെരിയ ഇരട്ടക്കൊലക്കേസില്‍ അന്വേഷണം സിബിഐക്ക് തന്നെ

പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണം എതിര്‍ത്തുകൊണ്ടുള്ള സംസ്ഥാന സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് തള്ളി. സിംഗില്‍ ബെഞ്ച് ഉത്തരവ് ഡിവിഷന്‍ ബെഞ്ച് ശരിവച്ചു. ക്രൈംബ്രാഞ്ച് സമര്‍പ്പിച്ച കുറ്റപത്രം റദ്ദാക്കി കേസ് സിബിഐക്ക് വിട്ട സിംഗിള്‍ ബഞ്ച് നടപടി ചോദ്യം ചെയ്താണ് സര്‍ക്കാര്‍ ഡിവിഷന്‍ ബഞ്ചിനെ സര്‍ക്കാര്‍ സമീപിച്ചത്. വാദം പൂര്‍ത്തിയായി 9 മാസത്തിനുശേഷമാണ് കേസില്‍ ഹൈക്കോടതി വിധി പറയുന്നത്. 2019 ഫെബ്രുവരി 17-നാണ് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത്‌ലാലും കൃപേഷും കൊല്ലപ്പെട്ടത്. രാത്രി 7.40-ഓടെ കല്യോട്ട് […]

error: Protected Content !!