kerala Kerala kerala politics

പെരിയ ഇരട്ടക്കൊലക്കേസ്; കെ വി കുഞ്ഞിരാമന്‍ അടക്കം നാല് പേര്‍ പുറത്തിറങ്ങി; ജയിലിന് പുറത്ത് സ്വീകരണം നല്‍കി സിപിഐഎം നേതാക്കള്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ ഹൈക്കോടതി ശിക്ഷ മരവിപ്പിച്ച ഉദുമ മുന്‍ എംഎല്‍എ കെ.വി. കുഞ്ഞിരാമന്‍ ഉള്‍പ്പെടെ നാല് പേര്‍ ജയില്‍ മോചിതരായി. കെ.വി കുഞ്ഞിരാമനെ കൂടാതെ സിപിഐഎം നേതാക്കളായ കെ മണികണ്ഠന്‍, രാഘവന്‍ വെളുത്തോളി, കെ വി ഭാസ്‌കരന്‍ എന്നിവരാണ് ഇന്ന് ജയില്‍ മോചിതരായത്. ജയിലിന് പുറത്ത് സ്വീകരണം നല്‍കി സിപിഐഎം നേതാക്കള്‍. അഞ്ച് വര്‍ഷം വീതം തടവുശിക്ഷ ലഭിച്ച നാല് സിപിഐഎം നേതാക്കളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

പെരിയ ഇരട്ടക്കൊലപാതകം : എട്ടാം പ്രതിയുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

  • 18th December 2020
  • 0 Comments

പെരിയ ഇരട്ടക്കൊലപാതക കേസില്‍ എട്ടാം പ്രതിയായ സുധീഷ് ന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കൃത്യത്തിന് ശേഷം ഇയാള്‍ വിദേശത്തേക്ക് കടന്നിരുന്നു. ജാമ്യാപേക്ഷ സമര്‍പ്പിച്ച് നാല് മാസങ്ങള്‍ക്ക് ശേഷമാണ് ഉത്തരവ് വരുന്നത്. ജാമ്യാപേക്ഷ തള്ളിയതിനെതിരെ സുപ്രിംകോടതിയെ സമീപിക്കുമെന്ന് പ്രതിയുടെ അഭിഭാഷകന്‍ അഡ്വ.ബി.എ.ആളൂര്‍ പറഞ്ഞു. പെരിയ കേസിൽ കേസ് ഫയലുകൾ കഴിഞ്ഞ ദിവസമാണ് ക്രൈംബ്രാ‍ഞ്ച് സിബിഐക്ക് കൈമാറിയത്. തിരുവനന്തപുരത്തെ സിബിഐ ഓഫീസിലെത്തിയ ക്രൈംബ്രാഞ്ച് സംഘം സിബിഐ അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി ടി.പി അനന്തകൃഷ്ണനാണ് ഫയല്‍ കൈമാറിയത്. ഇതിന് പിന്നാലെ യൂത്ത് […]

News

പെരിയ കേസ് : കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ

  • 30th September 2020
  • 0 Comments

ക്രൈംബ്രാഞ്ച് പെരിയ കേസിൽ കേസ് ഡയറി ഹാജരാക്കിയില്ലെങ്കിൽ പിടിച്ചെടുക്കുമെന്ന് സിബിഐ. ഇത് സംബന്ധിച്ച് സിബിഐ ക്രൈംബ്രാഞ്ച് ഡിവൈഎസ്പിക്ക് നോട്ടിസ് നൽകി. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിൽ തിങ്കളാഴ്ച്ച അപേക്ഷയും നൽകിയിട്ടുണ്ട്. കേസ് രേഖകൾ തേടി ഏഴ് തവണ സിബിഐ കത്ത് നൽകിയിട്ടും പൊലീസ് അനങ്ങിയില്ല. ഇതോടെയാണ് സിബിഐ നിലപാട് കടുപ്പിടച്ചത്. സി.ആർ.പി.സി 91 പ്രകാരമാണ് നോട്ടിസ് നൽകിയത്. രേഖകൾ ആവശ്യപ്പെട്ട് കൊച്ചി സിജെഎം കോടതിയിലും സിബിഐ അപേക്ഷ നൽകിയിട്ടുണ്ട്.

error: Protected Content !!