National News

രാജീവ് ഗാന്ധി വധക്കേസ്; 31 വര്‍ഷത്തിന് ശേഷം പേരറിവാളന് മോചനം

മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ പ്രതി പേരറിവാളനെ മോചിപ്പിക്കാന്‍ സുപ്രീം കോടതി ഉത്തരവ്. 31 വര്‍ഷത്തിന് ശേഷമാണ് പേരറിവാളന്റെ മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി. രാജീവ് ഗാന്ധി വധക്കേസില്‍ 1991 ജൂണ്‍ 11നാണു പേരറിവാളനെ സിബിഐ അറസ്റ്റ് ചെയ്യുന്നത്. അറസ്റ്റിലാകുമ്പോള്‍ വെറും 19 വയസ്സ് മാത്രമുള്ള പേരറിവാളന് ഇപ്പോള്‍ 50 വയസ്സുണ്ട്. ജയിലില്‍ പഠനം തുടങ്ങിയ പേരറിവാളന്‍ ബിസിഎ, എംസിഎ ബിരുദങ്ങളും ഇലക്ട്രോണിക്സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ എന്‍ജിനീയറിങ്ങില്‍ ഡിപ്ലോമയും കരസ്ഥമാക്കിയിട്ടുണ്ട്. രാജീവ് […]

National News

മോചനം സംബന്ധിച്ച് വാദം പറയാൻ തയാറാകുന്നില്ല; പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നു

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി. പേരറിവാളനോട് കേന്ദ്രസര്‍ക്കാര്‍ വിവേചനം കാണിക്കുന്നുവെന്നും മോചനം സംബന്ധിച്ച് കൃത്യമായി വാദം പറയാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും സുപ്രിംകോടതി കേന്ദ്രസര്‍ക്കാര്‍ എന്തിനാണ് ഗവര്‍ണറെ പ്രതിരോധിക്കുന്നതെന്നും രാഷ്ട്രപതിയുടെ തീരുമാനം എന്തായാലും കോടതിയെ ബാധിക്കില്ലെന്നും കോടതി നേരിട്ട് മോചന ഉത്തരവിടാമെന്നും ജസ്റ്റിസ് എല്‍ നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു പേരറിവാളന്റെ മോചിപ്പിക്കണമെന്ന മന്ത്രി സഭ തീരുമാനത്തിന് ഗവർണർ തടസം നിന്നെന്നും മന്ത്രിസഭാ ശുപാര്‍ശ രാഷ്ട്രപതിക്ക് അയച്ച ഗവര്‍ണറുടെ നടപടി ഭരണഘടനയ്ക്ക് എതിരാണെന്നും സർക്കാർ കോടതിയെ […]

Kerala News

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം

  • 9th March 2022
  • 0 Comments

രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് ജാമ്യം അനുവദിച്ച് സുപ്രീം കോടതി.32 വർഷത്തെ തടവും ജയിലിലെ നല്ല നടപ്പും പരിഗണിച്ചാണ് ജാമ്യം അനുവദിച്ചത്.രാജീവ് വധക്കേസിൽ പേരറിവാളന് നേരിട്ട് പങ്കില്ലെന്നും, മറ്റു പലരും പറഞ്ഞതനുസരിച്ച് ബോംബുണ്ടാക്കുന്നതിന് വേണ്ടിയുള്ള ബാറ്ററി പേരറിവാളൻ വാങ്ങി നൽകുകയായിരുന്നു എന്നുമായിരുന്നു റിപ്പോർട്ട്. അതുകൊണ്ട് തന്നെ പേരറിവാളൻ ഇത്രയധികം ശിക്ഷ അനുഭവിക്കേണ്ടതില്ല എന്ന ഒരു പൊതുവികാരം തമിഴ്നാട്ടിൽ ഉയർന്നു വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ തന്നെ പേരറിവാളൻ വധക്കേസിൽ ഉൾപ്പെട്ടത് അറിഞ്ഞു കൊണ്ടല്ല എന്നുള്ള അന്വേഷണ […]

പേരറിവാളന്റെ പരോള്‍ ഒരാഴ്ച കൂടി നീട്ടി

  • 23rd November 2020
  • 0 Comments

രാജീവ് ഗാന്ധി വധക്കേസ് പ്രതി എ.ജി പേരറിവാളന്റെ പരോള്‍ കാലാവധി ഒരാഴ്ച കൂടി നീട്ടി സുപ്രീം കോടതി. ആശുപത്രി സന്ദര്‍ശനത്തിന് ആവശ്യമായ എല്ലാ സുരക്ഷാസൗകര്യങ്ങളും പേരറിവാളിന് ഒരുക്കി നല്‍കണമെന്നും തമിഴ്‌നാട് സര്‍ക്കാരിനോട് സുപ്രീം കോടതി നിര്‍ദേശിച്ചു. മദ്രാസ് ഹൈക്കോടതി നല്‍കിയ പരോള്‍ അവസാനിക്കാനിരിക്കെയാണ് സുപ്രീം കോടതി ഒരാഴ്ചത്തേക്ക് കൂടി പരോള്‍ നീട്ടി നല്‍കിയിരിക്കുന്നത്. നേരത്തെ രണ്ടാഴ്ച്ചക്കാലത്തേക്ക് പേരറിവാളന് പരോള്‍ ലഭിച്ചിരുന്നു. ഇരുപത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് കേസില്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ട പേരറിവാളന് പരോള്‍ പോലും ലഭിച്ചത്. രാജീവ് […]

‘പേരറിവാളനെ മോചിപ്പിക്കണം’, ഗവര്‍ണര്‍ക്ക് കത്തയച്ച് വിജയ് സേതുപതി

  • 21st November 2020
  • 0 Comments

രാജീവ് ഗാന്ധി വധക്കേസില്‍ ജീവപര്യന്തം തടവ് അനുഭവിക്കുന്ന പേരറിവാളന്‍ ഉള്‍പ്പടെയുള്ളവരെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് നടന്‍ വിജയ് സേതുപതി ഗവര്‍ണര്‍ക്ക് കത്തയച്ചു. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് അന്തിമ തീരുമാനമെടുക്കാമെന്നും അന്വേഷണ ഏജന്‍സിയുടെ അന്തിമ റിപ്പോര്‍ട്ടിനായി കാത്തിരിക്കേണ്ടതില്ലെന്നും സുപ്രീംകോടതി കഴിഞ്ഞ വര്‍ഷം അറിയിച്ചത് കത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. കുറ്റം ചെയ്യാതെ 30 വര്‍ഷമായി ജയിലില്‍ കഴിയുന്ന പേരറിവാളനെ മോചിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം സംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജും ആവശ്യപ്പെട്ടിരുന്നു. പേരറിവാളന്റെ ജയില്‍ മോചനത്തിന് തമിഴ്നാട് സര്‍ക്കാര്‍ തീരുമാനമായി 2 വര്‍ഷം കഴിഞ്ഞിട്ടും ഇതുവരെ നടപടിയുണ്ടാകാത്തതില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. […]

error: Protected Content !!