പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍ ഫൗണ്ടേഷന്‍; പനമരം പീപ്പിള്‍സ് വില്ലേജ് രാഹുല്‍ ഗാന്ധി എം.പി ഉദ്ഘാടനം ചെയ്യും
പനമരം; 2018 പ്രളയത്തില്‍ വീടുകള്‍ നഷ്ടപ്പെട്ടവര്‍ക്ക് താങ്ങായി പീപ്പിള്‍സ് ഫൗണ്ടേഷന്‍ കേരള പനമരത്ത് നിര്‍മിച്ച പീപ്പിള്‍സ് വില്ലേജ് എം.പി രാഹുല്‍ ഗാന്ധി ഉദ്ഘാടനം ചെയ്യും. 2018 പ്രളയ പുനരധിവാസ പദ്ധതിയുടെ ഭാഗമായി 25 കോടി രൂപയുടെ പദ്ധതികളാണ് പീപ്പിള്‍സ് ഫൗണ്ടേഷന്‍ പ്രഖ്യാപിച്ചത്. വിവിധ ഏജൻസികളുടെയും, പൊതുജനങ്ങളുടെയും സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് പദ്ധതി നടപ്പാക്കിയത്. 305 പുതിയ വീടുകൾ, 888 വീടുകളുടെ അറ്റകുറ്റപ്പണി, 811 സ്വയം തൊഴിൽ പദ്ധതി, 34 കുടിവെള്ള പദ്ധതികൾ, സ്കോളർഷിപ്പ്, ചികിത്സ തുടങ്ങി ജനങ്ങളുടെ അതിജീവനത്തിന് […]
