kerala Kerala

പെന്‍ഷനേഴ്സ് യൂണിയന്റെ കൈത്താങ്ങ് പദ്ധതിയുടെ വിതരണം ആരംഭിച്ചു

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ കൊടിയത്തൂര്‍ യൂണിറ്റ് സംഘടിപ്പിക്കുന്ന കൈത്താങ്ങ് പദ്ധതിയുടെ വിതരണത്തിന് ഈവര്‍ഷം തുടക്കമായി. യൂണിയന്റെ പ്രവര്‍ത്തന പരിധിയില്‍ പെട്ട നിരാലംബര്‍ക്കാണ് ഈ സഹായധനം നല്‍കുന്നത്. പദ്ധതിയുടെ ഈ വര്‍ഷത്തെ ഉദ്ഘാടനം കെ എസ് എസ് പി യു കോഴിക്കോട് ജില്ലാ ജോ: സെക്രട്ടറി വളപ്പില്‍ വീരാന്‍കുട്ടി ഉമൈബാനു ടീച്ചര്‍ക്ക് നല്‍കി നിര്‍വ്വഹിച്ചു. കൊടിയത്തൂര്‍ യൂണിറ്റ് 9 പേര്‍ക്കാണ് കൈത്താങ്ങ് പദ്ധതിയുടെ സഹായം നല്‍കുന്നത്. വര്‍ഷത്തില്‍ ഒരാള്‍ക്ക് 6000 രൂപ രണ്ടു ഗഡുക്കളായാണ് നല്‍കുന്നത്. […]

Kerala kerala

ക്ഷേമ പെന്‍ഷന്‍ വിതരണം: 40.50 കോടി രുപ ഇന്‍സെന്റീവ് അനുവദിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് വീട്ടിലെത്തിക്കുന്നതിന്റെ ഇന്‍സെന്റീവായി 40.50 കോടി രൂപ അനുവദിച്ചതായി ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. ആറു മാസത്തെ പെന്‍ഷന്‍ വിതരണവുമായി ബന്ധപ്പെട്ട് സഹകരണ സംഘങ്ങള്‍ക്ക് ലഭിക്കേണ്ട ഇന്‍സെന്റീവ് അനുവദിക്കണമെന്ന ശിപാര്‍ശ ലഭിച്ച മുറയ്ക്ക് തുക അനുവദിക്കുകയായിരുന്നു. 22.76 ലക്ഷം ഗുണഭോക്താക്കള്‍ക്കാണ് സഹകരണ സംഘങ്ങള്‍ വഴി നേരിട്ട് ക്ഷേമ പെന്‍ഷന്‍ എത്തിക്കുന്നത്. ഓരോ ഗുണഭോക്താവിനും 30 രൂപ വീതം ഇന്‍സെന്റീവ് അനുവദിക്കുന്നു. സംഘങ്ങള്‍ ഏര്‍പ്പെടുത്തുന്ന വിതരണക്കാരുടെ പ്രതിഫലവും ഇതില്‍നിന്നാണ് വിതരണം ചെയ്യുന്നത്. […]

kerala Kerala

വിഷുകൈനീട്ടം: ക്ഷേമ പെന്‍ഷന്‍ ഒരു ഗഡുകൂടി അനുവദിച്ചു

തിരുവനന്തപുരം: വിഷുവിനു മുന്നോടിയായി ഒരു ഗഡു ക്ഷേമ പെന്‍ഷന്‍കൂടി അനുവദിച്ചു. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെന്‍ഷന്‍ ഗുണഭോക്താക്കള്‍ക്ക് ഏപ്രില്‍ മാസത്തെ പെന്‍ഷനാണ് വിഷുവിന് മുമ്പ് വിതരണം ചെയ്യുന്നത്. ഇതിനായി 820 കോടി രൂപ അനുവദിച്ചതായി ധനകാര്യമന്ത്രി കെ എന്‍ ബാലഗോപാല്‍ അറിയിച്ചു. 62 ലക്ഷത്തോളം പേര്‍ക്കാണ് 1600 രൂപവീതം ലഭിക്കുന്നത്. അടുത്ത ആഴ്ച ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിച്ചുതുടങ്ങും. വിഷുവിനുമുമ്പ് മുഴുവന്‍ പേര്‍ക്കും പെന്‍ഷന്‍ ലഭിക്കുന്നുവെന്ന് ഉറപ്പാക്കാന്‍ ധനകാര്യ മന്ത്രി കെ എന്‍ ബാലഗോപാല്‍ നിര്‍ദേശിച്ചു. 26 ലക്ഷത്തിലേറെ പേര്‍ക്ക് […]

kerala Kerala

സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചു

  • 24th July 2024
  • 0 Comments

തിരുവനന്തപുരം: സംസ്ഥാനത്ത് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് ആരംഭിച്ചു. ഒരു ഗഡുവാണ് വിതരണം ചെയ്യുന്നത്. ഇതിനായി ധനവകുപ്പ് 900 കോടി രൂപ അനുവദിച്ചിരുന്നു. 1600 രൂപ വീതമാണ് ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ ലഭിക്കുക. ബാങ്ക് അക്കൗണ്ടുകളില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് ആ രീതിയിലും വീട്ടില്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് സഹകരണ സംഘം ജീവനക്കാര്‍ വഴിയും എത്തിക്കും. ബജറ്റ് പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തില്‍ എല്ലാ മാസവും കൃത്യമായി പെന്‍ഷന്‍ വിതരണം ചെയ്യുക എന്ന തീരുമാനമാണ് സര്‍ക്കാര്‍ നടപ്പാക്കുന്നത്.

Local

പെന്‍ഷനില്ല; പതിമംഗലത്ത് ഭിന്നശേഷികാരനും കുടുംബവും ദുരിതത്തില്‍; സഹായവുമായി കെഎംസിസി

  • 11th March 2024
  • 0 Comments

കുന്ദമംഗലം: പതിമംഗലം കൂടത്താല്‍ നജ്മലിന് ഭിന്നശേഷി പെന്‍ഷനില്ലാത്തത് കാരണം വിദ്യാഭ്യാസവും ചികില്‍സയും മുടങ്ങി. അപകടത്തില്‍പെട്ട് ചെറു പ്രായത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടു .മാതാവിന് കിട്ടിയിരുന്ന വിധവാ പെന്‍ഷന്‍ കിട്ടാതയതോടെ തീര്‍തും ദുരിതത്തിലായി. വിഷയം കുന്ദമംഗലം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ ശ്രദ്ദയില്‍പെട്ടതോടെ വിവരം ദുബൈ കെഎംസിസി പ്രസിഡണ്ട് അസീസ് കാക്കേരിയെ ബന്ദപ്പെടുകയും ദുബൈ കെഎംസിസി ഏഴ് മാസത്തെ പെന്‍ഷന്‍ നല്‍കാന്‍ തയ്യാറായി. പികെ ഫിറോസ് കുടുംബത്തിന് സഹായം കൈമാറി. കെഎംസിസി നേതാകളായ ജലീല്‍ മാവൂര്‍ ,നിസാര്‍ മുറിയനാല്‍, […]

Kerala

പെന്‍ഷന്‍ കിട്ടാത്തതില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച് 90 കാരി; സഹായവുമായി കോണ്‍ഗ്രസ്

  • 8th February 2024
  • 0 Comments

തൊടുപുഴ: അഞ്ചുമാസമായി പെന്‍ഷന്‍ കിട്ടാത്തതില്‍ റോഡില്‍ കസേരയിട്ട് പ്രതിഷേധിച്ച് 90 കാരി. ഇടുക്കി വണ്ടിപ്പെരിയാര്‍ കറുപ്പ് പാലത്ത് പൊന്നമ്മയ്ക്ക് സഹായവുമായി കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പൊന്നമ്മയുടെ വീട്ടിലെത്തി ഒരു മാസത്തെ പെന്‍ഷനും ഭക്ഷ്യക്കിറ്റും നല്‍കി. ഇന്നലെ വണ്ടിപ്പെരിയാര്‍ – വള്ളക്കടവ് റോഡിലാണ് പൊന്നമ്മ വേറിട്ട പ്രതിഷേധം നടത്തിയത്. റോഡില്‍ കസേരയിട്ട് ഒന്നര മണിക്കൂറാണ് പ്രതിഷേധിച്ചത്. പൊന്നമ്മ റോഡിലിരുന്നതിനെ തുടര്‍ന്ന് ഈ സമയം ഇതു വഴി വന്ന വാഹനങ്ങള്‍ നിര്‍ത്തിയിടേണ്ടി വന്നു. സ്വകാര്യ ബസ് അടക്കമാണ് അല്‍പ്പനേരത്തേയ്ക്ക് കുടുങ്ങിയത്. […]

error: Protected Content !!