ഓണത്തിന് മുമ്പ് മുൻകൂറായി രണ്ടുമാസത്തെ പെൻഷൻ നൽകും
തിരുവനന്തപുരം: ഓണത്തിന് മുമ്പ് വീണ്ടും പെൻഷൻ നൽകും. ജൂലൈ ആഗസ്‌തിലെ പെൻഷനുകൾ മുൻകൂറായി നൽകാനാണ് സർക്കാർ തീരുമാനം. രണ്ടുമാസത്തെ ക്ഷേമപെൻഷൻ വിതരണം പൂർത്തിയാകുന്നതിനിടെയാണ് പുതിയ പ്രഖ്യാപനം. നിലവിൽ മെയ്, ജൂൺ മാസങ്ങളിലെ പെൻഷനാണ് വിതരണം ചെയ്യുന്നത്. 70 ലക്ഷത്തോളം പേർക്ക് കുറഞ്ഞത് 2600 രൂപ വീതമെങ്കിലും ഓണക്കാലത്ത് വീണ്ടും കൈകളിലെത്തും. അഞ്ചുമാസത്തെ പെൻഷൻ കഴിഞ്ഞ മെയിൽ വിതരണം ചെയ്‌തിരുന്നു. 100 ദിവസം തികച്ച തൊഴിലുറപ്പ് തൊഴിലാളികൾക്കും 1000 രൂപ വീതം നൽകാറുണ്ട്. ഇവയെല്ലാം ഈ കോവിഡ്‌കാല പ്രതിസന്ധിയിലും […]
