പെഗാസസ്; അന്വേഷണത്തില്‍ കേന്ദ്രം സഹകരിച്ചില്ല, 5 ഫോണുകളില്‍ ചാര സോഫ്ട്വെയര്‍ കണ്ടെത്തി, സമിതി റിപ്പോര്‍ട്ട്
പെഗാസസ് കേസുമായി ബന്ധപ്പെട്ട വിദഗ്ധ സമിതി റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. പരിശോധിച്ച അഞ്ച് ഫോണുകളില്‍ മാല്‍വെയര്‍ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ അത് പെഗാസസ് ആണെന്നതിന് തെളിവില്ലെന്ന് സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു. ആകെ 29 ഫോണുകളാണ് പരിശോധിച്ചത്. കൂടാതെ, കേന്ദ്രസര്‍ക്കാര്‍ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സമിതി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. വിദഗ്ധസമിതിയുടെ റിപ്പോര്‍ട്ട് സുപ്രീം കോടതി അംഗീകരിച്ചു. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്‍ അധ്യക്ഷനായ സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടാണ് സുപ്രീംകോടതി ഇന്ന് പരിശോധിച്ചത്. മുദ്ര വച്ച കവറിലാണ് […]








