Kerala News

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കും;ടി.പി. പീതാംബരന്‍

  • 27th January 2021
  • 0 Comments

പാലാ സീറ്റില്‍ എന്‍സിപി തന്നെ മത്സരിക്കുമെന്ന് എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ ടി.പി. പീതാംബരന്‍.പാലാ സീറ്റ് തര്‍ക്കവിഷയം എന്ന് പറയാനാകില്ല. സീറ്റ് വിട്ടുകൊടുക്കണമെന്ന് ഇതുവരെ ആരും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു എൻ.സി.പി സിറ്റിങ്​ സീറ്റുകളിൽ മത്സരിക്കണമെന്നും മുന്നണിയിൽ തുടരണമെന്നുമാണ് പവാറിന്റെ അഭിപ്രായമെന്ന് അദ്ദേഹം പറഞ്ഞു പാലാ സീറ്റ് കിട്ടിയില്ലെങ്കില്‍ മുന്നണി വിടില്ല. ഉഭയകക്ഷി ചര്‍ച്ചയില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും. എന്‍സിപി ഒറ്റക്കെട്ടാണ്. പാലായില്‍ എന്‍സിപി മത്സരിക്കണമെന്നത് ഏകകണ്ഠമായ തീരുമാനമാണ്. ഇക്കാര്യത്തില്‍ പാര്‍ട്ടിയില്‍ ഭിന്നത ഇല്ലെന്നും അദ്ദേഹം പറഞ്ഞു.

error: Protected Content !!