തന്നെ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കിയിരിക്കുന്നു, രണ്ടാഴ്ച്ചടക്കിടെ ഇത് മൂന്നാം തവണ; ആരോപണവുമായി മെഹബൂബ മുഫ്തി
തന്നെ നിയമവിരുദ്ധമായി വീട്ടുതടങ്കലില്‍ ആക്കിയിരിക്കുകയാണെന്ന ആരോപണവുമായി ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും പിഡിപി പ്രസിഡന്റുമായ മെഹബൂബ മുഫ്തി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ ഇത് മൂന്നാം തവണയാണ് തന്നെ വീട്ടുതടങ്കലിലാക്കുന്നതെന്നും ട്വിറ്ററിലൂടെയാണ് മെഹബൂബ അറിയിച്ചിരിക്കുന്നത്. യാതൊരു വിശദീകരണവും നല്‍കാതെ നിയമവിരുദ്ധമായാണ് തന്നെ വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നതെന്നാണ് ആരോപണം. ഗുപ്കറിലുള്ള വസതിയിലാണ് നിലവില്‍ മെഹബൂബ മുഫ്തി. ‘ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പുകളുണ്ടായാല്‍ നിയമവിരുദ്ധമായി വീട്ടുതടങ്കലിലാക്കുക എന്നത് സര്‍ക്കാറിന്റെ ഒരു പ്രിയപ്പെട്ട രീതിയായി മാറിയിരിക്കുകയാണ്. ബുദ്ഗാമില്‍ സ്വന്തം വീട്ടില്‍ നിന്നും കുടിയിറക്കപ്പെട്ട നൂറുകണക്കിന് കുടുംബങ്ങളെ സന്ദര്‍ശിക്കാനിരിക്കെയാണ് ഞാന്‍ […]
