ബോധം കെട്ട് വീഴുന്നവരുടെ മുഖത്ത് വെള്ളം തളിക്കാന്‍ സാധിക്കാത്ത അവസ്ഥ;പ്രത്യേകം കത്ത് നല്‍കിയാല്‍ പരിഗണിക്കാമെന്ന് മന്ത്രി
വെള്ളക്കരം വര്‍ധിപ്പിച്ചതിനെതിരെ വിമര്‍ശനവുമായി നിയമസഭയില്‍ പ്രതിപക്ഷം.ബോധം കെട്ട് വീഴുന്നവരുടെ മുഖത്ത് വെള്ളം തളിക്കാന്‍ സാധിക്കാത്ത അവസ്ഥയെന്ന് പി സി വിഷ്ണുനാഥ് എംഎല്‍എ കുറ്റപ്പെടുത്തി. ഇതിന് പരിഹാസ രൂപേണയായിരുന്നു മന്ത്രി റോഷി അഗസ്റ്റിന്‍ മറുപടി നല്‍കിയത്. വെള്ളത്തിനായി എംഎല്‍എ പ്രത്യേക കത്ത് നല്‍കിയാല്‍ പരിഗണിക്കാമെന്ന് മന്ത്രി പറഞ്ഞു.കുടിവെള്ളത്തിന്റെ വിലവര്‍ധനവുമായി ബന്ധപ്പെട്ട് ഇന്നത്തെ ദിനപത്രത്തില്‍ വന്ന കാര്‍ട്ടൂണ്‍ ഉന്നയിച്ച് എംഎല്‍എ പിസി വിഷ്ണുനാഥ് എംഎല്‍എയുടെ വിമര്‍ശനത്തിനാണ് മന്ത്രിയുടെ മറുപടി,ഒരുലിറ്റര്‍ കുടിവെള്ളത്തിന് ഒരു പൈസ നിരക്കില്‍ വര്‍ധിപ്പിക്കാനാണ് സര്‍ക്കാര്‍ തീരുമാനിച്ചതെന്ന് മന്ത്രി […]



