Kerala News

തെരഞ്ഞെടുപ്പ് മാറ്റിവെക്കേണ്ട; പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി

കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്നാവശ്യപ്പെട്ടുള്ള പി.സി ജോര്‍ജിന്റെ ഹരജി ഹൈകോടതി തള്ളി. കൃത്യമായ മുന്‍കരുതല്‍ സ്വീകരിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന് നടപടിക്രമങ്ങളുമായി മുന്നോട്ടു പോകാമെന്ന് കോടതി വ്യക്തമാക്കി. നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ തെരഞ്ഞെടുപ്പ് നടത്തുന്നതില്‍നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷനെ വിലക്കണം എന്നായിരുന്നു പി.സി ജോര്‍ജിന്റെ ഹരജിയിലെ ആവശ്യം. ചീഫ് ജസ്റ്റിസ് എസ്. മണികുമാറും ജസ്റ്റിസ് ഷാജി പി. ചാലിയും അടങ്ങിയ ബെഞ്ചാണ് ഹരജി പരിഗണിച്ചത്.പൊതുജനാരോഗ്യം മുന്‍നിര്‍ത്തി മുന്‍കരുതലുകളോടെ ഡിസംബറില്‍ തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനമെന്ന് കമ്മീഷന്‍ […]

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന് പി സി ജോര്‍ജിന്റെ ഹര്‍ജി; ഉത്തരവ് പറയാനായി ഹൈക്കോടതി മാറ്റിവെച്ചു

  • 2nd November 2020
  • 0 Comments

തദ്ദേശ തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കണമെന്ന പി സി ജോര്‍ജിന്റെ ഹര്‍ജി ഹൈക്കോടതി ഉത്തരവിനായി മാറ്റി. കൊവിഡ് പ്രോട്ടോകോള്‍ പ്രകാരം തെരഞ്ഞെടുപ്പ് നടത്താന്‍ സജ്ജമാണെന്ന് ഇലക്ഷന്‍ കമ്മീഷന്‍ കോടതിയെ അറിയിച്ചു. ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ തദ്ദേശ തെരഞ്ഞെടുപ്പ് നീട്ടിവെക്കണമെന്നാവശ്യപ്പെട്ടാണ് പി സി ജോര്‍ജ് എംഎല്‍എ ഹൈക്കോടതിയെ സമീപിച്ചത്. തെരഞ്ഞെടുപ്പിന് വിജ്ഞാപനം പുറപ്പെടുവിക്കുന്നത് കോടതി സ്റ്റേ ചെയ്യണമെന്നാണ് ആവശ്യം. കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സമയത്ത് തെരഞ്ഞെടുപ്പ് നടത്തുന്നത് സംസ്ഥാനത്തെ ദുരന്തത്തിലേക്ക് തള്ളിവിടുമെന്നാണ് പി സി […]

Kerala News

മുന്നണി പ്രവേശനം ഒരാഴ്ച്ചക്കുള്ളില്‍ ;പിസി ജോര്‍ജ്

  • 16th October 2020
  • 0 Comments

മുന്നണി പ്രവേശനം സംബന്ധിചുള്ള തീരുമാനം ഒരാഴ്ചയ്ക്കുള്ളില്‍ എടുക്കാമെന്ന് പിസി ജോര്‍ജ് എംഎല്‍എ. പല മുന്നണികളുമായും ചര്‍ച്ചകളുണ്ട്.നിലവിൽ യുഡിഎഫിനാണ് കൂടുതല്‍ മുന്‍ഗണന നല്‍കുന്നത്. ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടക്കുകയാണ്. മുന്നണി പ്രവേശനമോ സഹകരണമോ എന്നത് ചര്‍ച്ചചെയ്ത് ശേഷം തീരുമാനിക്കും. നിലവില്‍ പല വാര്‍ഡുകളിലും ജനപക്ഷം സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചുകഴിഞ്ഞു. ഭൂരിപക്ഷമുള്ള 100 ശതമാനം വിജയസാധ്യതയുള്ള സീറ്റുകളില്‍ പ്രഖ്യാപിക്കപ്പെട്ടവര്‍തന്നെ മത്സരിക്കും. അത്തരം സീറ്റുകള്‍ ഏത് സാഹചര്യത്തിലും വിട്ടുനല്‍കില്ലെന്നും പി സി ജോര്‍ജ് പറഞ്ഞു.

News

ബജെപിക്കെതിരെ ആഞ്ഞടിച്ച് പി.സി ജോര്‍ജ്ജ്

കോട്ടയം: തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ ബി.ജെ.പിക്കും എന്‍.ഡി.എ മുന്നണിക്കുമെതിരെ ആഞ്ഞടിച്ച് ജനപക്ഷം നേതാവ് പി.സി ജോര്‍ജ്. തോല്‍ക്കാന്‍ വേണ്ടി മാത്രമാണ് ബി.ജെ.പി തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നത്. എന്‍.ഡി.എ ഒരു മുന്നണിയാണോ എന്ന് ബി.ജെ.പി നേതൃത്വം വ്യക്തമാക്കണമെന്ന് പി.സി ജോര്‍ജ് പറഞ്ഞു. ഇങ്ങനെ എത്രകാലം മുന്നണിയില്‍ തുടരാനാകുമെന്ന് പറയാനാകില്ലെന്ന് പറഞ്ഞ പി.സി ജോര്‍ജ് താന്‍ മുന്നണിയില്‍ നിന്നും ഒളിച്ചോടില്ലെന്നും വ്യക്തമാക്കി. കെ.സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് മത്സരിച്ചാല്‍ ജയിക്കുമായിരുന്നു. കോന്നിയില്‍ ബി.ജെ.പിക്കാരല്ലാം കൂടി സുരേന്ദ്രനെ കൊല്ലുകയായിരുന്നെന്നും പി.സി.ജോര്‍ജ്ജ് പറഞ്ഞു.

error: Protected Content !!