പിസി ജോർജിന്റെ വസതിയിലെത്തി ഫ്രാങ്കോ മുളയ്ക്കൽ;കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദിപറയാനാണ് എത്തിയതെന്ന് പി സി ജോർജ്
പിസി ജോർജിൻ്റെ വസതിയിലെത്തി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസിൽ തനിക്ക് പിന്തുണയർപ്പിച്ച പിസി ജോർജിനു നന്ദി അർപ്പിക്കാനാണ് ഫ്രാങ്കോ മുളയ്ക്കൽ ഈരാറ്റുപേട്ട പൂഞ്ഞാറിലെ പിസി ജോർജിൻ്റെ വീട്ടിലെത്തിയത്. മറ്റ് പുരോഹിതർക്കൊപ്പമാണ് ഫ്രാങ്കോ എത്തിയത്.ഈരാറ്റുപേട്ടയിലെ ജോർജിന്റെ വീട്ടിലായിരുന്നു കൂടിക്കാഴ്ച. കൂടിക്കാഴ്ചയ്ക്ക പിന്നാലെ രൂക്ഷമായ ആരോപണങ്ങളാണ് പി സി ജോര്‍ജ് ഉയര്‍ത്തിയത്. റിമാന്‍ഡില്‍ കഴിഞ്ഞിരുന്ന സമയത്ത് ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. കുറ്റാരോപിതനായ സാഹചര്യങ്ങളില്‍ തനിക്കൊപ്പം നിന്നതിന് നന്ദി പറയാനാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ വീട്ടിലെത്തിയത് അതിലുപരി മറ്റൊന്നുമില്ലെന്ന് […]





