Kerala News

ഉച്ചയ്ക്ക് ചോറ്, സാമ്പാര്‍, അവിയല്‍, തൈര്, രാത്രി ചപ്പാത്തിയും കറിയും,ജയിലിൽ ഒരു രാത്രി പിന്നിട്ട് പി സി ജോർജ്

വിദ്വേഷ പ്രസം​ഗത്തിലെടുത്ത കേസിൽ കോടതി റിമാൻഡ് ചെയ്ത പിസി ജോർജ് പൂജപ്പുര ജയിലിൽ ഒരു രാത്രി പിന്നിട്ടു.സെൻട്രൽ ജയിലിലെ ആശുപത്രി ബ്ലോക്കിലാണ് കഴിഞ്ഞ രാത്രി ചിലവിട്ടത്. ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ഈ ബ്ലോക്കിൽ നിരീക്ഷണത്തിലാണ് ജോർജ്.ജയിലിൽ മറ്റ് തടവുകാർക്ക് നൽകുന്ന ഭക്ഷണം തന്നെയാണ് പിസി ജോർജിനും നൽകിയത്. ചോറ്, സാമ്പാർ, അവിയൽ, തെെര് എന്നിവയായിരുന്നു ഉച്ച ഭക്ഷണം. വൈകീട്ട് ചായ നൽകിയ ശേഷം പൂജപ്പുര സെൻട്രൽ ജയിലിൽ മെഡിക്കൽ സെല്ലിലേക്ക് മാറ്റി. മെഡിക്കൽ ഓഫീസർ അദ്ദേഹത്തെ പരിശോധിച്ചു. ഉറങ്ങുമ്പോൾ […]

Kerala News

പി.സി.ജോർജ് ജയിലിൽ തുടരും,ജാമ്യാപേക്ഷ നാളത്തേക്ക് മാറ്റി

വിദ്വേഷ പ്രസംഗകേസില്‍ പൂജപ്പുര ജില്ലാ ജയിലില്‍ കഴിയുന്ന പിസി ജോര്‍ജിന്റെ ജാമ്യാപേക്ഷ നാളെത്തേക്ക് മാറ്റി.നാളെ ഉച്ചയ്ക്ക് 1:45ന് ഹര്‍ജി പരഗണിക്കും.അതുവരെ മറ്റ് കേസുകളിൽ അറസ്റ്റ് പാടില്ലെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. പി സി ജോർജ് ഇന്ന് പൂജപ്പുര ജില്ലാ ജയിലിൽ തുടരും. പി സി ജോർജിനെ കസ്റ്റഡിയിൽ കിട്ടിയതു കൊണ്ട് എന്ത് ഉപകാരമെന്ന് ഹൈക്കോടതി ചോദിച്ചു. കുറ്റം നടന്നതിന്റെ ദൃശ്യങ്ങളുണ്ട്, പിന്നെ ചോദ്യം ചെയേണ്ടതുണ്ടോ എന്ന് കോടതി ആരാഞ്ഞു. പൊലീസിൽ നിന്ന് വിവരം ശേഖരിക്കാനുണ്ടെന്നും മറുപടി നൽകാൻ സമയം […]

Kerala News

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതം; ഷോൺ ജോർജ്

പി സി ജോർജിന്റെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത് പോലത്തെ നൂറ് കണക്കിന് കേസുകൾ കേരളത്തിലുണ്ടെന്നും പി സി ജോർജിന്റെ മകൻ ഷോൺ ജോർജ്. ഒരു സമൻസ് പോലും അയക്കാത്ത എത്ര കേസുകൾ ഇവിടെ ഉണ്ടെന്നും ചോദിച്ചു. പിണറായി വിജയന് ആരെയോ ബോധ്യപ്പെടുത്താൻ പിസി ജോർജിനെ ഒരു മണിക്കൂറെങ്കിലും ജയിലിൽ ഇടണമെന്നും അതിന് വേണ്ടി മാത്രം ചെയ്തതാണെന്നും ഷോൺ ആരോപിച്ചു. ‘മുഖ്യമന്ത്രി വിദേശത്തുനിന്നും തിരിച്ചുവന്ന അന്നുതന്നെ വിളിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തില്‍ പി.സി. ജോര്‍ജിന്റെ അറസ്റ്റായിരുന്നു […]

Kerala News

പി സി ജോര്‍ജിന്റെ അറസ്റ്റില്‍ തിരക്കഥയുണ്ടോ എന്ന് സംശയിക്കുന്നതായി കെ സുരേന്ദ്രന്‍

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുമ്പ് പി സി ജോര്‍ജിനെ പിടിച്ച് അകത്തിടാമെന്ന് സിപിഐഎം പോപ്പുലര്‍ ഫ്രണ്ടിന് ഉറപ്പ് കൊടുത്തതായി സംശയിക്കുന്നെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് മുന്‍പ് അറസ്റ്റ് ചെയ്യാന്‍ സര്‍ക്കാരിന് തിടുക്കമായിരുന്നു. ജോര്‍ജിന് മുമ്പ് അറസ്റ്റ് ചെയ്യേണ്ട ഒരുപാട് പേര്‍ കേരളത്തില്‍ ഉണ്ട്. പോപ്പുലര്‍ ഫ്രണ്ടിനു മുഖ്യമന്ത്രിക്ക് കൊടുത്ത ഉറപ്പിന്റെ അടിസ്ഥാനത്തില്‍ ആണ് അറസ്റ്റ് എന്നും സുരേന്ദ്രന്‍ ആരോപിച്ചു. പി സി ജോര്‍ജ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിന്റെ ഇരയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. തൃക്കാക്കരയിലെ […]

Kerala News

പിസി ജോര്‍ജ് കസ്റ്റഡിയില്‍, അഭിവാദ്യവുമായി ബിജെപി,വേട്ടയാടാന്‍ അനുവദിക്കില്ലെന്ന് സുരേന്ദ്രൻ,പ്രതിഷേധിച്ച് പിഡിപി

വെണ്ണലയിലെ വിദ്വേഷ പ്രസംഗക്കേസിൽ പി സി ജോർജ് ഹാജരായതിന് പിന്നാലെ പാലാരിവട്ടം പൊലീസ് സ്റ്റേഷനില്‍ നാടകീയ രംഗങ്ങള്‍.കേസില്‍ കോടതി ജാമ്യം റദ്ദാക്കിയതിനു പിന്നാലെ ജനപക്ഷം നേതാവ് പിസി ജോര്‍ജ് പൊലീസ് കസ്റ്റഡിയില്‍. വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസില്‍ കൊച്ചി പാലാരിവട്ടം സ്റ്റേഷനില്‍ ഹാജരായ ജോര്‍ജിനെ തിരുവനന്തപുരം ഫോര്‍ട്ട് പൊലീസ് കസ്റ്റഡിയില്‍ എടുക്കുകയായിരുന്നു.പി സി ജോര്‍ജിന് അഭിവാദ്യമര്‍പ്പിച്ച് ബിജെപി സംസ്ഥാനനേതാക്കളടക്കമുള്ളവര്‍ സ്റ്റേഷനിലെത്തി. പി.സി ജോർജിനു മുമ്പ് വിദ്വേഷ പ്രസംഗം നടത്തിയ ബാക്കിയുള്ളവരേയും അറസ്റ്റ് ചെയ്യണമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്‍റ് […]

Kerala News

വെണ്ണല വിദ്വേഷ പ്രസംഗ കേസ്; പിസി ജോര്‍ജ് പൊലീസിന് മുന്നില്‍ ഹാജരാവും; അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും

വെണ്ണല വിദ്വേഷ പ്രസംഗ കേസില്‍ മുന്‍ എം എല്‍ എ പി സി ജോര്‍ജ് ഇന്ന് പൊലീസിന് മുമ്പാകെ ഹാജരാകും. തുടര്‍ന്ന് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടും. പാലാരിവട്ടം പൊലീസ് ഹാജരാകാനുള്ള നോട്ടീസ് നല്‍കി. ഉച്ചയ്ക്ക് ശേഷം പി സി ജോര്‍ജ് ഹാജരാകും. അറസ്റ്റ് ചെയ്താല്‍ ജാമ്യം നല്‍കണമെന്ന് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായിരുന്നു. ഒളിവിലായിരുന്ന പിസി ജോര്‍ജ് ഇന്നലെ ഈരാറ്റു പേട്ടയിലെ വീട്ടില്‍ തിരിച്ചെത്തിയിട്ടുണ്ട്. വെണ്ണല വിദ്വേഷ പ്രസംഗത്തില്‍ നേരത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്നാണ് […]

Kerala News

പി.സി.ജോർജിന് ഹൈക്കോടതിയുടെ ഇടക്കാല ജാമ്യം

വെണ്ണല തൈക്കാട്ട് മഹാദേവക്ഷേത്രത്തിലെ സപ്താഹ യജ്ഞത്തോടനുബന്ധിച്ചു മതവിദ്വേഷ പ്രസംഗം നടത്തിയെന്ന കേസിൽ മുൻ എംഎൽഎ പി.സി.ജോർജിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. ജാമ്യം അനുവദിക്കുന്നതില്‍ ശക്തമായ എതിര്‍പ്പ് സര്‍ക്കാര്‍ കോടതിയില്‍ രേഖപ്പെടുത്തിയിരുന്നു. പാലാരിവട്ടം വെണ്ണലയില്‍ നടത്തി മതവിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട കേസില്‍ പി.സി.ജോര്‍ജിന്റെ ജാമ്യാപേക്ഷ എറണാകുളം അഡീഷണല്‍ സെഷന്‍സ് കോടതി നേരത്തെ തള്ളിയിരുന്നു. തുടര്‍ന്ന് അറസ്റ്റിനുള്ള സാധ്യത മുന്നില്‍ക്കണ്ട് പി. സി. ജോര്‍ജ് ഒളിവില്‍ പോയിരുന്നു.

Kerala News

വെണ്ണലയിലെ വിദ്വേഷപ്രസംഗം ; മുൻകൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ

വെണ്ണലയിലെ വിദ്വേഷ പ്രസംഗ കേസിൽ മുൻ‌കൂർ ജാമ്യം തേടി പി സി ജോർജ് ഹൈക്കോടതിയിൽ. ഹർജി ഇന്ന് തന്നെ കോടതിയുടെ പരിഗണനക്ക് കൊണ്ട് വരാനാണ് നീക്കം. മത സൗഹാർദം തർക്കുന്ന രീതിയിൽ താൻ പ്രസംഗിച്ചിട്ടില്ലെന്നും വസ്തുതകൾ പരിഗണിക്കാതെയാണ് ജില്ലാ സെഷൻസ് കോടതി ജാമ്യം നിരസിച്ചതെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും ജോർജ് ആരോപിച്ചു. തിരുവനന്തപുരം കേസിലെ ജാമ്യം റദ്ദാക്കാനാണ് സർക്കാർ ശ്രമമെന്നും പി സി ജോർജ് ഹർജിയിൽ പറയുന്നു. ഹർജി ഉച്ചയ്ക്ക് […]

Kerala News

പി.സിയെക്കാൾ മ്ളേച്ഛമായി സംസാരിച്ചവര്‍ ഇപ്പോഴും വിലസുന്നു,വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ട’; സംരക്ഷിക്കുമെന്ന് ബിജെപി

പി.സി ജോർജിൻ്റെ പ്രസംഗം അപരാധമെങ്കിൽ PC യെക്കാൾ മ്ലേച്ഛമായി സംസാരിച്ചവർ ഇന്നും വിലസുന്നുവെന്ന് ബിജെപി സംസ്ഥന അധ്യക്ഷൻ കെ സുരേന്ദ്രന്‍.പി സി ജോര്‍ജിനെ വേട്ടയാടി മൂലയ്ക്കിരുത്താമെന്ന് വിചാരിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.പി സി ജോർജിൻ്റെ പാർട്ടിക്ക് ജനാധിപത്യ സംരക്ഷണം നൽകുമെന്നും ബിജെപി സംസ്ഥാന പ്രസിഡണ്ട് വ്യക്തമാക്കി.ഹിന്ദുക്കളെ ഭിന്നിപ്പിക്കുമെന്നു പറഞ്ഞ ഫസൽ ഗഫൂറിനെതിരെ സർക്കാർ കേസെടുത്തോ?: എന്താണ് പി.സി ജോർജിനെതിരെ മാത്രം കേസെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.പാലാ ബിഷപ്പിനെതിരെ PFI തിരിഞ്ഞപ്പോൾ ബി ജെ പി പ്രവർത്തകരാണ് സംരക്ഷിക്കാനെത്തിയത്.മറ്റാളുകളെ അറസ്റ്റ് ചെയ്ത […]

Kerala News

വെണ്ണല വിദ്വേഷ പ്രസംഗ കേസ്; പിസി ജോർജിനെ തിരഞ്ഞ് പൊലീസ്,സർക്കാർ ഒളിച്ചുകളിക്കുന്നുവെന്ന് കെ മുരളീധരൻ

വിദ്വേഷ പ്രസംഗത്തില്‍ പൂഞ്ഞാര്‍ മുന്‍ എംഎല്‍എ പി.സി.ജോര്‍ജിന് വേണ്ടിയുള്ള തിരച്ചില്‍ പോലീസ് ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസം ജോര്‍ജിന്റെ ഈരാറ്റുപേട്ടയിലെ വീട്ടില്‍ പോലീസ് പരിശോധനക്കെത്തിയെങ്കിലും അദ്ദേഹം വീട്ടിലില്ലായിരുന്നു.കസ്റ്റഡിയിലെടുത്ത അദ്ദേഹത്തിന്റെ ഗണ്‍മാന്‍ നൈനാനെ പോലീസ് ചോദ്യം ചെയ്തുവരികയാണ്.എറണാകുളം വെണ്ണലയിലെ വിദ്വേഷപ്രസംഗക്കേസിൽ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെയാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്യുന്നതിനായി പൊലീസ് ശ്രമം തുടങ്ങിയത്. ഇതിനിടെ പി.സി.ജോര്‍ജ് വീട്ടില്‍ നിന്ന് കടന്ന മാരുതി എസ് ക്രോസ് കാര്‍ ബന്ധുവായ ഡെജോ പ്ലാന്തോട്ടത്തിന്റേതാണെന്ന് പോലീസ് കണ്ടെത്തി. ഡെജോയുടെ ഫോണ്‍ ഇന്നലെ മുതല്‍ […]

error: Protected Content !!