പീഡനക്കേസില്‍ പി സി ജോര്‍ജ് അറസ്റ്റില്‍;മനപ്പൂര്‍വ്വം കേസില്‍ കുടുക്കുന്നത് പിണറായി വിജയനെന്ന് പി സി ജോര്‍ജിന്‍റെ ഭാര്യ
പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന പരാതിയില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജ് അറസ്റ്റില്‍.സോളര്‍ കേസ് പ്രതിയായ യുവതിയുടെ പരാതിയില്‍ മ്യൂസിയം പൊലീസാണ് പിസി ജോര്‍ജിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. സ്ത്രീത്വത്തെ അപമാനിച്ചതിന് 354, 54 (അ) വകുപ്പുകള്‍ പ്രകാരമാണ് പിസി ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. കേസിലെ വസ്തുത എന്താണെന്ന് താന്‍ തെളിയിക്കുമെന്നും സത്യം തെളിയിച്ച് പുറത്തിറങ്ങുമെന്നും അദ്ദേഹം പീഡനക്കേസില്‍ അറസ്റ്റിലായതിന് പിന്നെലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ഈ കാര്യം കൊണ്ടൊന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ രക്ഷപ്പെടില്ലെന്നും മുഖ്യമന്ത്രിയുടെ കൈയില്‍നിന്ന് പണം വാങ്ങി പരാതിക്കാരി […]








