‘കായംകുളം കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ഉണ്ടായിരുന്നെങ്കിൽ പിണറായി വൈസ് ചാൻസിലർ ആക്കിയേനെ’; പിസി ജോർജ്
കോട്ടയം: ചാൻസലർ സ്ഥാനത്തുനിന്ന് ഗവർണറെ മാറ്റി മന്ത്രിമാരെയും വിദ്യാഭ്യാസ വിദഗ്ധരെയും നിയമിക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പിസി ജോർജ്. സർക്കാർ തീരുമാനത്തിന്റെ ആദ്യഘട്ടമായി കലാമണ്ഡലം വൈസ് ചാൻസലറുടെ ചുമതല സാംസ്കാരിക മന്ത്രി കൂടിയായ വി എൻ വാസവനെ ഏൽപ്പിച്ച നടപടിയെ പിസി ജോർജ് കുറ്റപ്പെടുത്തി. എന്ത് യോഗ്യത ഉണ്ടായിട്ടാണ് വി എൻ വാസവനെ വൈസ് ചാൻസർ ആക്കിയത് എന്ന് പിസി ജോർജ് ചോദിച്ചു. വാസവന്റെ വിദ്യാഭ്യാസ യോഗ്യതയെ കുറിച്ച് താൻ കൂടുതൽ ഒന്നും പറയുന്നില്ലെന്നും ഇത് തെറ്റായ നടപടി […]