പയിമ്പ്ര ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക്
ഉദ്ഘാടനം ഡിസംബര്‍ 25ന് അകം അന്താരാഷ്ട്ര നിലവാരത്തിലേക്ക് മാറാനൊരുങ്ങി എലത്തൂര്‍ നിയോജക മണ്ഡലത്തിലെ പയിമ്പ്ര ഗവ.ഹയര്‍സെക്കന്ററി സ്‌കൂള്‍. സര്‍ക്കാര്‍ വിദ്യാലയങ്ങളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തില്‍ ഉള്‍പ്പെടുത്തിയാണ് വിദ്യാലയം നവീകരിക്കുന്നത്. രണ്ട് കെട്ടിടങ്ങളുടെ നിര്‍മ്മാണ പ്രവൃത്തിയാണ് നിലവില്‍ നടക്കുന്നത്. ആധുനിക സജ്ജീകരണങ്ങളോടെ കെട്ടിടങ്ങളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ച് ക്രിസ്മസ് അവധിക്ക് മുന്‍പ് ഉദ്ഘാടനം നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രന്‍ പറഞ്ഞു. സ്‌കൂളിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് മന്ത്രിയുടെ അധ്യക്ഷതയില്‍ സ്‌കൂളില്‍ ചേര്‍ന്ന […]