രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ് ഇന്നലെ മാത്രം 4987 പുതിയ കേസുകൾ
ന്യൂ ഡൽഹി : രാജ്യത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ വൻ വർധനവ്. 24 മണിക്കൂറിൽ 4987 പുതിയ കോവിഡ് കേസുകൾ സ്ഥിരീകരിച്ചു. ഒരു ദിവസം രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന കേസുകളിൽ ഏറ്റവും ഉയർന്ന കണക്കാണിത്. രോഗ ബാധിതരുടെ എണ്ണം ഇന്ത്യയിൽ 90000 കടന്നു. 120 മരണമാണ് ഇന്നലെ മാത്രം റിപ്പോർട്ട് ചെയ്തത് മരണ സംഖ്യ 2800 കടന്നു. ആകെ മരിച്ചവരുടെ എണ്ണം 2872 ആയി. കഴിഞ്ഞ ദിവസം രോഗ ബാധിതരുടെ എണ്ണത്തിൽ ഇന്ത്യ ചൈനയെ മറി കടന്നിരുന്നു. […]