ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങും വഴി കോവിഡ് സ്ഥിരീകരണം
പാലക്കാട്: മെയ് 13 വിദേശത്ത് നിന്നെത്തിയ ഗര്‍ഭണിയായ യുവതി ഹോം ക്വാറന്റൈന്‍ പൂര്‍ത്തിയാക്കിയ ശേഷം ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങും വഴി കോവിഡ് സ്ഥിരീകരണം. രോഗി ബന്ധപ്പെട്ട നഗര സഭയിലെ ജീവനക്കാരെ നിരീക്ഷണത്തിൽ പ്രവേശിപ്പിച്ചു. ഓഫീസില്‍ നിന്ന് ക്വാറന്റീന്‍ സര്‍ട്ടിഫിക്കറ്റ് വാങ്ങി മടങ്ങിയതിനു തൊട്ടു പിന്നാലെയാണ് രോഗ സ്ഥിരീകരണം ഉണ്ടായത്. കുവൈറ്റില്‍ നിന്നെത്തിയ യുവതി ഗർഭിണി ആയതിനാൽ ഹോം കൊറന്റൈനിൽ കഴിയുകയായിരുന്നു.മെയ് 25 ന് സാംപിള്‍ പരിശോധനയ്ക്ക് നല്‍കി. ഫലമറിയാന്‍ ആരോഗ്യവകുപ്പിനെ ബന്ധപ്പെട്ടെങ്കിലും ഫലം വന്നില്ലെന്നായിരുന്നു അറിയിച്ചത്. […]