Local News

കുന്ദമംഗലം പതിമംഗലത്ത് വാഹനാപകടം; തമിഴ് നാട് സ്വദേശിയായ ബൈക്ക് യാത്രികൻ മരിച്ചു

  • 20th March 2022
  • 0 Comments

പതിമംഗലം പെട്രോൾ പമ്പിന് സമീപം ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇന്ന് രാവിലെ വയനാട് ഭാഗത്ത് നിന്ന് വരുകയായിരുന്ന ബൈക്ക് ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ തിരുന്നെൽ വേലി സ്വദേശിയായ ഹബീബ് (20 ) മരണപ്പെട്ടു . കൂട്ടുകാരോടൊപ്പം വിനോദയാത്ര പോയി വരുന്ന സമയത്താണ് അപകടം സംഭവിച്ചത്. ഓടിക്കൊണ്ടിരിക്കുന്ന ലോറിയുടെ പിന്നിൽ ബൈക്ക് ഇടിക്കുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്ക് ലോറിക്ക് അടിയിൽ പെട്ടു . ഹബീബിനെ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കൂടെ […]

Local News

തടയണപുനഃസ്ഥാപിക്കുന്നതിനായി യു.ഡി.എഫ് നില്പു സമരം

  • 6th February 2022
  • 0 Comments

പതിമംഗലം ഉണ്ടോടിക്കടവിൽ തടയണ പുനഃസ്ഥാപിക്കമെന്നാവശ്യപ്പെട്ട് ഒന്നാം വാർഡ് യു.ഡി.എഫ് നില്പു സമരം നടത്തി.ദിനേശ് പെരുമണ്ണ ഉദ്ഘാടനം ചെയ്തു.നാസർ ചാലിയിൽ അധ്യക്ഷനായി. സി. അബ്ദുൽ ഗഫൂർ, ടി.പത്മാഷൻ, എ.രാജു, എ.കെ.ഷൗക്കത്തലി, എം.കെ.അനീഷ് ,യു.മാമു ,എ.പി.സുമ, ഒ.പി. അസീസ്, ബുഷ്റ കുഴിമണ്ണിൽ, അഷ്റഫ് മണ്ണത്ത്, എ. ശമീർ, ഒ.കെ.സുലൈഖ, എം.പി.ഇസ്മയിൽ സംസാരിച്ചു

Local

കോഴിക്കോട് പതിമംഗലത്ത് കോവിഡ് രോഗം ‘ സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള 67 പേരുടെ പരിശോധന ഫലം നെഗറ്റീവ്

  • 30th July 2020
  • 0 Comments

കോഴിക്കോട് : കഴിഞ്ഞ ദിവസം കുന്ദമംഗലം പതിമംഗലത്ത് കോവിഡ് രോഗം സ്ഥിരീകരിച്ച വ്യക്തിയുടെ സമ്പർക്കത്തിലുള്ള 67 പേരുടെ പരിശോധന ഫലം നെഗറ്റീവ്. നേരത്തെ ഇദ്ദേഹത്തിന്റെ പ്രൈമറി കോണ്ടാക്ടിൽ നിന്നും കുടുംബത്തിലെ അഞ്ചു പേർക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. നേരത്തെ നിരവധി ഇടങ്ങളിൽ ഇദ്ദേഹം സന്ദർശനം നടത്തിനാൽ പ്രദേശത്ത് ആശങ്ക ഉയർന്നിരുന്നു. രോഗവ്യാപനം കണക്കിലെടുത്ത് പതിമംഗലത്ത് ജില്ലാ ഭരണ കൂടം കണ്ടയിൻമെന്റ് സോണായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. നിലവിൽ ഇദ്ദേഹത്തിന്റെയും കുടുംബത്തിന്റെയും ആരോഗ്യ നില തൃപ്തികരണമാണ്

News

പതിമംഗലത്ത് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കുന്ദമംഗലം; പതിമംഗലത്ത് അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. നേരത്തെ ബാംഗ്ലൂരി്ല്‍ നിന്ന് എത്തി കോവിഡ് സ്ഥിരീകരിച്ച വ്യക്തിയില്‍ നിന്നും സമ്പര്‍ക്കത്തിലൂടെ കുടുംബാംഗങ്ങളായ അഞ്ച് പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പ്രമൈറി കോണ്‍ടാക്്ടില്‍ ടെസ്റ്റിലാണ് ഇവര്‍ക് കോവിഡ് പോസിറ്റീവായത്. രാവിലെ മുതല്‍ പതിമംഗലം അങ്ങാടിയില്‍ പോലീസ് റോഡ് അടച്ച് സുരക്ഷിതമാക്കിയിരുന്നു.

error: Protected Content !!