Kerala News

പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ ആക്രമണം ; കമ്പ്യൂട്ടർ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു

  • 18th August 2023
  • 0 Comments

പത്തനംതിട്ട ജില്ലാ ലോട്ടറി ഓഫീസിൽ ആക്രമം. ലോട്ടറി ഏജന്റ് എന്ന് അവകാശപ്പെടുന്ന ആൾ കമ്പ്യൂട്ടർ മോണിറ്ററും പ്രിന്ററും എറിഞ്ഞുടച്ചു.സംഭവത്തിൽ നാരങ്ങാനം സ്വദേശി വിനോദിനെ പോലീസ് കസ്റ്റഡിയിലെടുത്തു. ലോട്ടറി വകുപ്പിൽ നടക്കുന്നതെല്ലാം ലോട്ടറി ഏജൻ്റുമാർക്ക് വിരുദ്ധമായ കാര്യങ്ങളാണെന്നും വകുപ്പാകെ തട്ടിപ്പ് പ്രസ്ഥാനമാണെന്ന് ആക്ഷേപിച്ചുമായിരുന്നു ആക്രമണം പ്രകോപനപരമായി പെരുമാറുകയും ആളുകളെ വെല്ലുവിളിക്കുകയും ചെയ്ത ഇയാൾ, ഓഫീസ് കത്തിക്കുമെന്ന് ഭീഷണിപ്പെടുത്തി. കോടതി ഉൾപ്പെടെ പ്രവർത്തിക്കുന്ന പ്രധാന കെട്ടിടത്തോട് ചേർന്നാണ് ലോട്ടറി ഓഫീസും പ്രവർത്തിക്കുന്നത്. പൊലീസ് നിമിഷങ്ങൾക്കുള്ളിൽ സ്ഥലത്തെത്തി ഇയാളെ പിടിച്ചുമാറ്റി. ഇയാൾ […]

Kerala News

എഴുപത്തിരണ്ട് ദിവസം നീളുന്ന രുചി മാമാങ്കം; ആറന്മുള വള്ളസദ്യക്ക് തുടക്കമായി

  • 23rd July 2023
  • 0 Comments

ആറന്മുള വള്ള സദ്യക്ക് തുടക്കമായി. ഇനി 72 ദിവസം 64 ഇനം കറികൾ ഉൾപ്പെടുന്ന വിഭവ സമൃദ്ധമായ സദ്യയുമായിരുചി മാമാങ്കം. ആറന്മുള വള്ളസദ്യ, അഷ്ടമിരോഹിണി വള്ളസദ്യ, ഉത്രട്ടാതി ജലോത്സവം എന്നിവ ഇത്തവണ മികവോടെ നടത്താനാണ് തീരുമാനം. എല്ലാ രീതിയിലുമുള്ള സുരക്ഷാ ക്രമീകരണങ്ങൾ പൂർണമായും സജ്ജമാക്കുമെന്ന് മന്ത്രി വീണാ ജോർജ് പറഞ്ഞു. ഇത്തവണ നൂറിലധികം വള്ളസദ്യകൾ കൂടുതലുണ്ട്. കൃഷിവകുപ്പിന്റെയും പഞ്ചായത്തുകളുടെയും നേതൃത്വത്തിൽ ഉത്പാദിപ്പിച്ച വിഷരഹിത പച്ചക്കറികളാണ് വള്ളസദ്യക്കായി ഉപയോഗിക്കുന്നത്. വള്ളസദ്യയിൽ പങ്കെടുക്കാനായി ബജറ്റ് ടൂറിസം പദ്ധതിയിൽ കെഎസ്ആർടിസി പ്രത്യേക […]

Kerala News

പത്തനംതിട്ടയിൽ ഗ്യാസ് ലീക്കായി; അടുക്കള കത്തി നശിച്ചു

  • 9th March 2023
  • 0 Comments

പത്തനംതിട്ട ഊന്നുകല്ലിൽ ഗ്യാസ് ചോർന്ന് വീടിന് തീപിടിച്ചു. കല്ലായിൽ രതീഷിന്റെ വീടിനാണ് തീ പിടിച്ചത്. ഗ്യാസ് ലീക്കായി വീടിന്റെ പുറത്തെ വിറകടുപ്പിൽ നിന്നാണ് തീ പടർന്നത്. അടുക്കള പൂർണമായും കത്തി നശിച്ചു. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരും ഇല്ലായിരുന്നു. പുക ഉയരുന്നത് കണ്ട അയൽവാസികളാണ് ഫയർ ഫോഴ്‌സിനെ വിവരമറിയിച്ചത്. ഫയർ ഫോഴ്സ് എത്തി തീ അണച്ചു . വീടിന്റെ അടുക്കളയിൽ ഉണ്ടായിരുന്ന ഫ്രിഡ്ജ്, പാത്രങ്ങളടക്കമുള്ള ഉപകരണങ്ങൾ പൂർണ്ണമായും കത്തി നശിച്ചു.ഇന്ന് രാവിലെ വീട്ടിലുള്ളവർ അടുത്ത ക്ഷേത്രത്തിൽ പോയപ്പോളായിരുന്നു […]

Kerala

പത്തനംതിട്ട നഗരമധ്യത്തിൽ വൻ തീ പിടുത്തം; ഗ്യാസ് സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു, 5 കടകൾ കത്തി

  • 20th January 2023
  • 0 Comments

പത്തനംതിട്ട : പത്തനംതിട്ട നഗരത്തിൽ വൻ തീ പിടുത്തം. നഗരമധ്യത്തിലെ വ്യാപാര സ്ഥാപനങ്ങൾക്ക് തീപിടിച്ചു. നമ്പർ വൺ ചിപ്സ് കട എന്ന കടകക്കാണ് ആദ്യം തീ പിടിച്ചത്. പിന്നീട് തീ സമീപത്തെ എ വൻ ബേക്കറി, ഒരു മൊബൈൽ ഷോപ്പ്, ചെരുപ്പ് കടയിലേക്കും പടർന്നു. അഗ്നിശമനസേനയുടെ നേതൃത്വത്തിൽ തീ അണക്കാനുള്ള ശ്രമം നടത്തുന്നതിനിടെ കടകളിൽ സൂക്ഷിച്ചിരുന്ന ഗ്യാസ് കുറ്റികൾ പൊട്ടിത്തെറിച്ചതോടെ തീകൂടുതൽ പടർന്നു. കൂടുതൽ ഫയർഫോഴ്സ് യൂണിറ്റുകളെ സ്ഥലത്തേക്ക് എത്തിച്ച് തീ അണക്കാനുള്ള ശ്രമം തുടരുകയാണ്. ആളുകൾ […]

Kerala

ഗൃഹനാഥൻ മരിച്ചനിലയിൽ; സിപിഐഎം നേതാക്കളുടെ പീഡനം കാരണമെന്ന് ആത്മഹത്യാ കുറിപ്പ്

  • 25th September 2022
  • 0 Comments

പത്തനംതിട്ട: പെരുനാട് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. മടുത്തുമൂഴി സ്വദേശി ബാബു ആണ് മരിച്ചത്. വീടിനോട് ചേർന്നുള്ള പറമ്പിലെ റബ്ബർ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഗ്രാമ പഞ്ചായത്ത് വെയിറ്റിങ് ഷെഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കമാണ് ആത്മഹത്യക്ക് കാരണമെന്ന് ആരോപണം. ബാബു എഴുതിയിയതെന്ന് കരുതുന്ന ആത്മഹത്യാ കുറിപ്പുള്ള ഡയറി പൊലീസിന് ലഭിച്ചിട്ടുണ്ട്. സിപിഐഎം നേതാക്കളാണ് മരണത്തിന് കാരണമെന്നാണ് കുറിപ്പിൽ ആരോപിക്കുന്നത്. പെരുന്നാട് പഞ്ചായത്ത് പ്രസിഡന്റും സിപിഐഎം ലോക്കൽ കമ്മിറ്റി സെക്രട്ടറിയും തന്നെ ഉപദ്രവിച്ചതായി കത്തിൽ പറയുന്നുണ്ട്. ബാബു […]

Kerala

പത്തനംതിട്ട ജനവാസ മേഖലയിലിൽ കടുവയിറങ്ങി; പോത്തിനെ ആക്രമിച്ചു കൊന്നു

  • 21st September 2022
  • 0 Comments

പത്തനംതിട്ട: വടശ്ശേരിക്കരയിൽ ജനവാസ മേഖലയിലിറങ്ങിയ കടുവ പോത്തിനെ കൊന്നു. വടശ്ശേരിക്കരയിൽ തെക്കുംമല സ്വദേശി ആൽബിന്റെ ഫാമിലെ പോത്തിനെയാണ് കടുവ ആക്രമിച്ചത്. രാവിലെ ആറര മണിയോടയായിരുന്നു സംഭവം. പോത്തിനെ വലിച്ചു കൊണ്ടുപോകുന്നത് കണ്ട് നാട്ടുകാർ ബഹളം വെച്ചതോടെ കടുവ ഓടി മറഞ്ഞു.

Kerala News

പത്തനംതിട്ടയിൽ വീട്ടുവളപ്പിൽ പേപ്പട്ടി കയറി;ഗേറ്റ് പുറത്തുനിന്ന് പൂട്ടി നാട്ടുകാര്‍,പിടികൂടാൻ ശ്രമം

  • 20th September 2022
  • 0 Comments

പത്തനംതിട്ട ഓമല്ലൂരിൽ വീട്ടുവളപ്പിൽ പേവിഷ ലക്ഷണങ്ങളോടെ എത്തിയ തെരുവുനായയെ വീട്ടുവളപ്പില്‍ പൂട്ടിയിട്ടു.ഓമല്ലൂർ മാർക്കറ്റിന്റെ പരിസരത്ത് നിന്നാണ് പേപ്പട്ടി വീട്ടുവളപ്പിലേക്ക് ഓടിക്കയറിയത്. വീട്ടിൽ ഒരാൾ മാത്രമാണ് ഉള്ളത്. വീട്ടുവളപ്പിൽ പേപ്പട്ടി കയറിയതുകണ്ട നാട്ടുകാർ ഗേറ്റ് പൂട്ടുകയും വീട്ടിലുള്ള വ്യക്തിയെ വിളിച്ച് വിവരം പറയുകയും ചെയ്തു. തുടർന്ന് വീട്ടിലുള്ളയാൾ വീടും പൂട്ടിയിരിക്കുകയാണ്.നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസും ഫയര്‍ഫോഴ്‌സും മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.പരിശീലനം ലഭിച്ച പട്ടി പിടുത്തക്കാർ എത്തിയ ഉടനെ നായയെ വല വെച്ച് പിടികൂടാനാണ് തീരുമാനം. തുടര്‍ന്ന് […]

Kerala

80 അടി ഉയരമുളള തെങ്ങിൽ യുവാവ് ഇരുന്നത് 12 മണിക്കൂർ; സംഭവം ലഹരിമുക്ത കേന്ദ്രത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ

  • 12th September 2022
  • 0 Comments

പത്തനംതിട്ട: പന്തളത്ത് ലഹരിമുക്ത കേന്ദ്രത്തിൽ കൊണ്ടുപോകുന്നത് തടയാനായി തെങ്ങിൻമുകളിൽ കയറി മണിക്കൂറുകളോളം ഇറങ്ങാതെ ഇരിപ്പുറപ്പിച്ച് യുവാവ്. ഞായറാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. പന്തളം കടയ്ക്കാട് സ്വദേശി രാധാകൃഷ്ണനാണ് 80 അടി ഉയരമുളള തെങ്ങിൽ 12 മണിക്കൂറോളം നാട്ടുകാരെയും വീട്ടുകാരെയും മുൾമുനയിൽ നിർത്തിക്കൊണ്ട് ഇരിപ്പുറപ്പിച്ചത്. മദ്യപാനിയായ യുവാവനെ ലഹരിമുക്തകേന്ദ്രത്തിൽ കൊണ്ടുപോകാൻ ബന്ധുക്കൾ ശ്രമിക്കുകയായിരുന്നു. ബന്ധുക്കളുടെ തീരുമാനത്തിൽ ഒട്ടും താൽപ്പര്യമില്ലാതിരുന്ന യുവാവ് വീട്ടുമുറ്റത്ത് ആംബുലൻസ് എത്തിയതോടെ അയൽവാസിയുടെ തെങ്ങിൽ കയറുകയായിരുന്നു. പിന്നീട് യുവാവ് തെങ്ങിൽനിന്നും താഴെയിറങ്ങാത്തതിനെ തുടർന്ന് നാട്ടുകാർ […]

Kerala News

പത്തനംതിട്ടയില്‍ വാഹനാപകടത്തില്‍ പരിക്കേറ്റ പൊലീസുകാരി മരിച്ചു

  • 22nd July 2022
  • 0 Comments

വാഹനാപകടത്തില്‍ പരുക്കേറ്റു ചികിത്സയിലായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥ മരിച്ചു. പത്തനംതിട്ട വനിതാ പൊലീസ് സ്റ്റേഷനിലെ സിപിഒ സിന്‍സി പി.അസീസാണ് (35) മരിച്ചത്. ജൂലൈ 11ന് പന്തളം-ആറന്മുള റോഡില്‍ കുറിയാനപ്പള്ളിയില്‍ വച്ച് സിന്‍സി സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ അമിതവേഗത്തിലെത്തിയ കാര്‍ ഇടിക്കുകയായിരുന്നു. തലയ്ക്കു ഗുരുതരമായി പരുക്കേറ്റ സിന്‍സിയെ ആദ്യം കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിലും അവിടെനിന്ന് കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സതേടി. പത്തനംതിട്ട വനിതാ പോലീസ് സ്റ്റേഷനില്‍ ഒരു വര്‍ഷത്തോളമായി ജോലി ചെയ്തുവരുകയായിരുന്ന സിന്‍സി, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രതിരോധ ക്ലാസുകള്‍ക്ക് നേതൃത്വം […]

Kerala News

ആദിവാസി യുവതി കാട്ടിൽ പ്രസവിച്ചു; രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ

  • 29th April 2022
  • 0 Comments

കാട്ടിൽ പ്രസവിച്ച ആദിവാസി യുവതിക്കും കുഞ്ഞിനും രക്ഷകരായി കനിവ് 108 ആംബുലൻസ് ജീവനക്കാർ.ളാഹ അട്ടത്തോട് മഞ്ഞത്തോട് ആദിവാസി കോളനിയിലെ സന്തോഷിന്റെ ഭാര്യ ശാന്തയാണ് വ്യാഴാഴ്ച ഉച്ചക്ക് 12 മണിയോടെ പെൺകുഞ്ഞിന് ജന്മം നൽകിയത്. കാറ്റിൽ കുടിൽ കെട്ടി താമസിക്കുന്നവരാണ് സന്തോഷും കുടുംബവും. ശാ ന്തക്ക് പ്രസവ വേദന തുടങ്ങിയപ്പോൾ കൂടെ ഉള്ളവർ ആശപ്രവർത്തകയെ അറിയിച്ചു ഇവർ ഉടനെ വനിതാ ഹെൽത്ത് ഇൻസ്‌പെക്ടർ അന്നാമ്മ എബ്രഹാമിനെ അറിയിച്ചു. ഇവരാണ് കനിവ് ആബുലൻസിന്റെ സേവനം തേടിയത്. കൺട്രോൾ റൂമിൽ നിന്ന് […]

error: Protected Content !!