പാസ് വേഡ് ദ്വിദിന ഫ്‌ളവറിംഗ് ക്യാമ്പ്
ന്യൂനപക്ഷ ക്ഷേമവകുപ്പ് സംഘടിപ്പിക്കുന്ന പാസ് വേഡ് ദ്വിദിന ഫ്‌ളവറിംഗ് ക്യാമ്പ് ചേവായൂര്‍ സിജി ഓഡിറ്റോറിയത്തില്‍ ശനി ഞായര്‍ ദിവസങ്ങളില്‍ സംഘടിപ്പിച്ചു. ശനിയാഴ്ച ആരംഭിച്ച ക്യാമ്പ് എസ്.സി.ആര്‍.ടി ഡയറക്ടര്‍ ഡോ. ജെ. പ്രസാദ് ഉദ്ഘാടനം ചെയ്തു. ‘എക്‌സ്‌പ്ലോറിംഗ് ഇന്ത്യ’യെന്ന ദേശീയ പഠന പര്യടനത്തിലേക്കു വിദ്യാര്‍ഥികളെ തിരഞ്ഞെടുക്കാനുള്ളതാണ് ഫ്‌ളവറിംഗ് ക്യാമ്പ്. ആദ്യഘട്ട ക്യാമ്പുകളില്‍ ജില്ലയിലെ എട്ട് സ്‌കൂളുകളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 120 കുട്ടികളാണ് ക്യാമ്പില്‍ പങ്കെടുത്തത്. നികുതിപ്പണം ഉപയോഗിച്ച് പഠിക്കുന്ന നാം സ്ഥാനമാനങ്ങള്‍ നേടിയാലും സാമൂഹിക പ്രതിബദ്ധതയുള്ളവരാകണമെന്ന് എസ്.സി.ആര്‍.ടി ഡയറക്ടര്‍ […]