Entertainment News

‘ഇത് ആദ്യത്തേത് അല്ല, അവസാനത്തേത് ആകുകയുമില്ല’ സൈബർ ആക്രമണത്തിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്

  • 17th June 2021
  • 0 Comments

മീ ടൂ ആരോപണ വിധേയനായ റാപ്പർ വേടന്റെ ക്ഷമാപണ പോസ്റ്റ് ലൈക്ക് ചെയ്തതിന് പിന്നാലെയുണ്ടായ സൈബർ ആക്രമണങ്ങളിൽ പ്രതികരിച്ച് നടി പാർവതി തിരുവോത്ത്. തനിക്കെതിരെ ആദ്യമായല്ല ഇത്തരത്തിൽ ആക്രമണം നടക്കുന്നത് എന്നും ഇത് അവസാനത്തേതാണ് എന്നു കരുതുന്നില്ലെന്നും നടി സാമൂഹിക മാധ്യമത്തിൽ കുറിച്ചു. നേരത്തെ, പോസ്റ്റ് ലൈക്ക് ചെയ്ത നടപടിയിൽ വിശദീകരണവുമായി പാർവതി രംഗത്തെത്തിയിരുന്നു. അതിജീവിച്ചവരോട് ആത്മാർത്ഥമായി മാപ്പ് അപേക്ഷിക്കുയാണ് എന്നും അവർ വ്യക്തമാക്കിയിരുന്നു. ഇതിന് ശേഷവും നടിക്കെതിരെ സൈബർ ഇടങ്ങളിൽ ആക്രമണമുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് അവരുടെ […]

Kerala News

ഇത് വരെ ചെയ്ത നല്ല കാര്യങ്ങളിലൊന്നും സംശയമില്ല, പക്ഷെ ഇത് തെറ്റാണ്; സര്‍ക്കാര്‍ സത്യപ്രതിജ്ഞാ ചടങ്ങിനെതിരെ പാര്‍വതി തിരുവോത്ത്

രണ്ടാം എല്‍.ഡി.എഫ് സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ ചടങ്ങ് 500 പേരെ പങ്കെടുപ്പിച്ച് നടത്തുമെന്ന തീരുമാനത്തിനെതിരെ നടി പാര്‍വതി തിരുവോത്ത്. സര്‍ക്കാരിന്റെ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാണെന്ന് പാര്‍വതി ട്വിറ്ററിലെഴുതി. ‘കൊവിഡ് മുന്‍നിര പോരാളികള്‍ക്ക് ആവശ്യമായ സഹായമെല്ലാം ചെയ്തുകൊണ്ട് ഈ മഹാമാരിയ്‌ക്കെതിരായ പോരാട്ടത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഏറ്റവും ഉത്തരവാദിത്തതോടു കൂടി തന്നെയാണ് പ്രവര്‍ത്തിച്ചിരിക്കുന്നത് എന്നതില്‍ ഒരു സംശയവുമില്ല. അതുകൊണ്ട് തന്നെയാണ് ഈ തീരുമാനം ഞെട്ടിപ്പിക്കുന്നതും അസ്വീകാര്യവുമാകുന്നത്,’ പാര്‍വതിയുടെ ട്വീറ്റില്‍ പറയുന്നു. മെയ് 20ന് നടക്കുന്ന ചടങ്ങിലേക്ക് വരുന്ന 500 പേരുടെ ജനക്കൂട്ടം […]

Entertainment Kerala News

‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി; അനുമതി നല്‍കിയത് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി

  • 5th January 2021
  • 0 Comments

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി നായികയായെത്തുന്ന ‘വര്‍ത്തമാന’ത്തിന് പ്രദര്‍ശനാനുമതി. ജെഎന്‍യു സമരം പ്രമേയമായ ചിത്രത്തിന് നേരത്തെ സെന്‍സര്‍ ബോര്‍ഡ് അനുമതി നിഷേധിച്ചത് വലിയ വിവാദം ആയിരുന്നു. തുടര്‍ന്ന് മുംബൈ സെന്‍സര്‍ റിവിഷന്‍ കമ്മിറ്റി ആണ് ചെറുമാറ്റത്തോടെ ചിത്രം പ്രദര്‍ശിപ്പിക്കാം എന്ന് അനുമതി നല്‍കിയത്. സിദ്ധാര്‍ത്ഥ് ശിവ സംവിധാനം ചെയ്ത ചിത്രത്തില്‍ കേരളത്തില്‍ നിന്ന് ഡല്‍ഹിയിലേക്ക് ഉപരിപഠനത്തിന് എത്തുന്ന കഥാപാത്രത്തെയാണ് പാര്‍വതി തിരുവോത്ത് അവതരിപ്പിക്കുന്നത്. ആര്യാടന്‍ ഷൗക്കത്താണ് വര്‍ത്തമാനത്തിന്റെ തിരക്കഥാകൃത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ പ്രദര്‍ശനാനുമതി നല്‍കുന്നതെന്നും […]

Entertainment News

തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമയ്ക്ക് പ്രദര്‍ശാനുമതി നല്‍കുന്നതെന്ന് ആര്യാടന്‍ ഷൗക്കത്ത്

  • 28th December 2020
  • 0 Comments

സിദ്ധാര്‍ത്ഥ് ശിവയുടെ സംവിധാനത്തില്‍ പാര്‍വതി തിരുവോത്ത് നായികയായെത്തുന്ന വര്‍ത്തമാനം എന്ന ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചതിന് പിന്നാലെ പ്രതികരണവുമായി തിരക്കഥാകൃത്ത് ആര്യാടന്‍ ഷൗക്കത്ത്. തിരക്കഥാകൃത്തിന്റെ കുലവും ഗോത്രവും നോക്കിയാണോ സിനിമക്ക് പ്രദര്‍ശനാനുമതി നല്‍കുന്നതെന്ന് ഷൗക്കത്ത് ചോദിച്ചു. ഫേസ്ബുക്കിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡല്‍ഹി ക്യാംപസിലെ വിദ്യാര്‍ത്ഥി സമരത്തെകുറിച്ച് പറഞ്ഞാല്‍, ഇന്ത്യയിലെ ജനാധിപത്യ പോരാട്ടത്തെകുറിച്ച് പറഞ്ഞാല്‍ എങ്ങിനെയാണ് അത് ദേശവിരുദ്ധമാവുകയെന്നും അദ്ദേഹം ചോദിച്ചു. ചിത്രം ദേശവിരുദ്ധമാണെന്നും മതസൗഹാര്‍ദ്ദത്തെ തകര്‍ക്കുന്നതാണെന്നും ചൂണ്ടിക്കാട്ടിയാണ് ചിത്രത്തിന് അനുമതി നിഷേധിച്ചിരിക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. ജെ.എന്‍.യു, കശ്മീര്‍ വിഷയങ്ങള്‍ […]

എന്ത് സന്തോഷമാണ് ഒരു വ്യക്തിയെ ഭയത്തില്‍ ജീവിക്കാന്‍ തള്ളിവിടുന്നതിലൂടെ ലഭിക്കുന്നത്; ‘റെഫ്യൂസ് ദി അബ്യൂസ്’ ക്യാംപെയിനില്‍ പാര്‍വതി തെരുവോത്ത്

  • 28th October 2020
  • 0 Comments

സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ നിയമം പൂര്‍ണമായ സുരഷിതത്വം നല്‍കുന്നതല്ലെങ്കിലും അതിലേക്ക് എത്തിക്കാനുള്ള പ്രാപ്തിയും അവകാശവും നമ്മള്‍ക്കുണ്ടെന്ന് നടി പാര്‍വതി തിരുവോത്ത്. സ്ത്രീകള്‍ക്ക് നേരെയുള്ള സൈബര്‍ അതിക്രമങ്ങള്‍ക്ക് എതിരെ ഡബ്ല്യുസിസി സംഘടിപ്പിച്ച ‘റെഫ്യൂസ് ദ അബ്യൂസ്’ എന്ന ക്യാമ്പയിന്റെ ഭാഗമായി പുറത്തിറക്കിയ ഫെയ്‌സ്ബുക്ക് വീഡിയോയിലാണ് പാര്‍വതിയുടെ പ്രതികരണം. പാര്‍വതിയുടെ വാക്കുകളിലേക്ക്, ഞാന്‍ സിനിമയില്‍ വന്ന് 15 വര്‍ഷമാകുന്നു. സോഷ്യല്‍ മീഡിയയില്‍ ഭാഗമായിട്ട് ഏകദേശം 10 വര്‍ഷമാകുന്നു. എന്റെ സിനിമകള്‍ക്ക് എത്രത്തോളം അംഗീകാരങ്ങള്‍ കിട്ടിക്കൊണ്ടിരുന്നോ അതേ അളവില്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ […]

error: Protected Content !!