പാർട്ടി കോൺഗ്രസിൽ യെച്ചൂരി സഞ്ചരിച്ച വാഹനം വാടകയ്‌ക്കെടുത്തത്;ആരോപണം തള്ളി സിപിഎം,അപവാദ പ്രചാരണമെന്ന് എം.വി.ജയരാജന്‍
സി പി എം പാർട്ടി കോൺഗ്രസിൽ സീതാറാം യെച്ചൂരി സഞ്ചരിച്ചത് ക്രിമിനൽ കേസ് പ്രതിയുടെ വാഹനത്തിലെന്ന ബിജെപിയുടെ ആരോപണ വിവാദത്തില്‍ വിശദീകരണവുമായി സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി.ജയരാജന്‍. കോഴിക്കോട് ജില്ലാ സെക്രട്ടറി വാഹനം ഏര്‍പ്പെടുത്തി നല്‍കിയെന്ന പ്രചാരണം തെറ്റ്. 28 ഉടമകളില്‍ നിന്നായി നിരവധി വാഹനങ്ങള്‍ വാടകയ്ക്ക് എടുത്തെന്നും എം.വി.ജയരാജന്‍ പറഞ്ഞു ട്രാവൽ ഏജൻസി വഴിയാണ് കാറുകൾ വാടകക്കെടുത്തത്. വാഹന ഉടമകളുടെ രാഷ്ട്രീയം നോക്കിയിരുന്നില്ല. കുറഞ്ഞവാടകയാണ് നോക്കിയതെന്നും അദ്ദേഹം പറഞ്ഞു.ബംഗാളില്‍ നിന്ന് വന്ന പിബി അംഗങ്ങള്‍ […]