National News

എംപിമാരെ സസ്‌പെന്റ് ചെയ്ത സംഭവം; അഞ്ചാം ദിവസവും പാര്‍ലമെന്റ് പ്രക്ഷുബ്ധം

  • 3rd December 2021
  • 0 Comments

രാജ്യസഭ എംപിമാരെ സസ്‌പെന്റ് ചെയ്ത സംഭവത്തില്‍ തുടര്‍ച്ചയായ അഞ്ചാം ദിവസവും പാര്‍ലമെന്റില്‍ ശക്തമായ പ്രതിഷേധവുമായി പ്രതിപക്ഷം. പ്രക്ഷുബ്ധരംഗങ്ങള്‍ തുടരുകയാണ് പാര്‍ലമെന്റില്‍. സസ്‌പെന്‍ഷന്‍ നടപടിക്കെതിരെ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ്ണ നടത്തുന്ന 12 അംഗങ്ങള്‍ക്ക് മുന്നില്‍ സഭാസ്തംഭനം ആരോപിച്ച് ബിജെപി നടത്തിയ പ്രതിഷേധമാണ് ഇന്ന് സര്‍ക്കാരിനെതിരെ പ്രതിപക്ഷം ആയുധമാക്കിയത്. സമരം ചെയ്യാനുള്ള അവകാശം പോലും നിഷേധിക്കുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. മാപ്പ് പറയാന്‍ തയ്യാറാകാതെ മാര്‍ഷല്‍മാരെ ആക്രമിച്ച സംഭവത്തെ ന്യായീകരിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്ന് കുറ്റപ്പെടുത്തി രാജ്യസഭാ നേതാവ് പിയൂഷ് ഗോയല്‍ എഴുന്നേറ്റതോടെ […]

Kerala News

കരിപ്പൂരിനോടുള്ള അവഗണന തുടര്‍ന്നാല്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കും; എംപിമാര്‍

  • 30th November 2021
  • 0 Comments

കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തോട് അധികൃതര്‍ ഇനിയും അവഗണന തുടര്‍ന്നു കാണിച്ചാല്‍ വിമാനത്താവളത്തിനെ ആശ്രയിക്കുന്ന മലബാറിലെ ജനപ്രതിനിധികളെയും ജനങ്ങളെയും അണിനിരത്തി ബഹുജന പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് മലബാറിലെ എംപിമാര്‍. കരിപ്പൂരിലേക്ക് വലിയ വിമാനങ്ങള്‍ക്കുള്ള അനുമതി പുനഃസ്ഥാപിക്കണമെന്നും കരിപ്പൂരില്‍ ഹജ്ജ് എംബാര്‍കേഷന്‍ പോയിന്റ് അനുവദിക്കണമെന്നും 2022 മുതല്‍ യാത്രക്കാരില്‍ നിന്നും അമിത യൂസര്‍ ഫീ ഈടാക്കാനുള്ള നീക്കത്തിനെതിരെയും കാര്‍ഗോ കോംപ്ലക്‌സ് നിര്‍മ്മിക്കാനും, വിദേശ യാത്രക്കാരില്‍ നിന്നും ഈടാക്കുന്ന അമിതമായ റാപിഡ് പിസിആര്‍ നിരക്ക് കുറയ്ക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട്മലബാര്‍ ഡവലപ്‌മെന്റ് ഫോറത്തിന്റെ സെന്‍ട്രല്‍ […]

error: Protected Content !!