ഇന്ധന വില വർധനവ്;പ്രതിഷേധവുമായി കോൺഗ്രസ്,.ജനങ്ങൾ തീരാ ദുരിതത്തിലെന്ന് രാഹുൽ ഗാന്ധി
ഇന്ധന വില വർധനവിനെതിരെ വ്യാപക പ്രതിഷേധവുമായി കോൺഗ്രസ് എംപിമാർ.ഇന്ധന വില വര്‍ദ്ധന നിയന്ത്രിക്കാൻ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു വിജയ് ചൗക്കിൽ പാർട്ടി എംപിമാർ ചേർന്ന് പ്രതിഷേധ പ്രകടനം നടത്തി..ഇന്ധന വില വർധയിൽ ലോകസഭയിൽ അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നോട്ടീസ് നൽകി. എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, വി കെ ശ്രീകണ്ഠൻ എന്നിവരാണ് നോട്ടീസ് നൽകിയത്.ജനങ്ങൾ തീരാ ദുരിതത്തിലാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു.ഇന്ധന വിലവര്‍ദ്ധനയിൽ സംയുക്ത പ്രതിഷേധത്തിനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. […]