പി വി അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു; 7 ലക്ഷം ഫീസും 2.5 ലക്ഷം കുടിശികയും ഈടാക്കി
കോഴിക്കോട്: നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ കക്കാടംപൊയിലെ പാര്‍ക്കിന് ലൈസന്‍സ് അനുവദിച്ചു. കൂടരഞ്ഞി ഗ്രാമപഞ്ചായത്താണ് ലൈസന്‍സ് അനുവദിച്ചത്. ഏഴു ലക്ഷം രൂപ ലൈസന്‍സ് ഫീ ആയി ഈടാക്കി. കൂടാതെ റവന്യൂ റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു. പാര്‍ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്നു പരിഗണിക്കാനിരിക്കെയാണ് ലൈസന്‍സ് നല്‍കിയത്. എംഎല്‍എയുടെ കക്കാടംപൊയിലിലെ കുട്ടികളുടെ പാര്‍ക്ക് ലൈസന്‍സില്ലാതെയാണു പ്രവര്‍ത്തിക്കുന്നതെന്നു കൂടരഞ്ഞി പഞ്ചായത്ത് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ അറിയിച്ചിരുന്നു. പാര്‍ക്ക് ലൈസന്‍സിന് അപേക്ഷ […]



