നിരവധി ആൺകുട്ടികളുമായി അമിത സംസാരം;അഞ്ചാം ക്ലാസുകാരിയെ മാതാപിതാക്കൾ കനാലിൽ തള്ളിയിട്ടു
സ്കൂളിലെ ആൺകുട്ടികളോട് അമിതമായി സംസാരിക്കുന്നതിന് അഞ്ചാംക്ലാസുകാരിയെ കനാലിലെറിഞ്ഞ് മാതാപിതാക്കൾ.മീററ്റിലെ ഗംഗാനഗര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. കുട്ടിയുടെ അച്ഛന്‍ ബബ്ലുകുമാര്‍ (40), അമ്മ ശിഖ(34) ഇവരുടെ ബന്ധു എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കുട്ടിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. പോലീസ് അറസ്റ്റ് ചെയ്തു. ആണ്‍കുട്ടികളുമായി സംസാരിക്കുന്നെന്നും അനുസരണക്കേട് കാണിക്കുന്നെന്നും ആരോപിച്ചാണ് മകളെ കനാലില്‍ തള്ളിയിട്ടതെന്ന് മാതാപിതാക്കള്‍ പോലീസിന് മൊഴി നല്‍കി. സെപ്റ്റംബര്‍ ഒന്നാം തീയതി കുട്ടിയെ കാണാനില്ലെന്നു കാട്ടി ഇവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണം […]